Thursday, May 8, 2025 11:00 am

കുഴിമന്തിയും അൽഫാമും കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ ; ഒരു കുടുംബത്തിലെ 9 പേരുൾപ്പെടെ 21 പേർ ആശുപത്രിയിൽ, ഹോട്ടൽ അടപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വർക്കലയിൽ ഭക്ഷ്യ വിഷബാധയേറ്റ് 21 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളടക്കം നിരവധി പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ടെമ്പിൾ റോഡിലെ സ്‌പൈസി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കുഴിമന്തിയും അൽഫാമും കഴിച്ചവർക്കാണ് അസ്വസ്ഥത ഉണ്ടായത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഹോട്ടലിൽ നിന്ന് ഇന്നലെ രാത്രി ഭക്ഷണം കഴിച്ചവർക്കാണ് പല തരത്തിലുള്ള അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുടുംബത്തിലെ 9 പേർ ഉൾപ്പെടെ 21 പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റിരിക്കുന്നത്. കുഴിമന്തി, അൽഫാം ഉൾപ്പെടെ ചിക്കൻ വിഭവങ്ങൾ കഴിച്ചവർക്കാണ് പ്രശ്നമുണ്ടായത്. സംഭവത്തെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തി. വ്യാപകമായി പരാതി ഉയർന്നതിനെ തുടർന്ന് ഹോട്ടൽ സീൽ ചെയ്തു. അതേസമയം, ആരുടേയും നില ​ഗുരുതരമല്ല. എന്നാൽ കുട്ടികൾ ഉൽപ്പെടെയുള്ളവർ ചികിത്സയിൽ കഴിയുകയാണ്.

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയത്തുനിന്നും മോഷ്ടിച്ച ബൈക്കുമായെത്തി തിരുവല്ലയിൽ മോഷണശ്രമം നടത്തിയ സംഘത്തെ പിടികൂടി

0
തിരുവല്ല : മോഷ്ടിച്ച ബൈക്കുമായി തിരുവല്ലയിലെത്തി മോഷണശ്രമം നടത്തിയ കൗമാരക്കാരനടങ്ങിയ...

അമൃത്‌സര്‍ വിമാനത്താവളം പൂര്‍ണമായും അനിശ്ചിത കാലത്തേക്ക് അടച്ചു

0
അമൃത്‌സര്‍ : പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ...

പുല്ലാട് തെങ്ങുംതോട്ടം ദേവീക്ഷേത്ര ഉത്സവത്തിന് തുടക്കമായി

0
കോഴഞ്ചേരി : പുല്ലാട് തെങ്ങുംതോട്ടം ദേവീക്ഷേത്ര ഉത്സവത്തിന് ബുധനാഴ്ച തുടക്കമായി....

ഉത്തരകാശിയിൽ ഹെലികോപ്റ്റർ തകർന്നുവീണ് അപകടം ; അഞ്ച് പേർക്ക് ദാരുണാന്ത്യം

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിക്ക് സമീപമുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ അഞ്ച് വിനോദസഞ്ചാരികൾ മരിച്ചു....