Tuesday, July 8, 2025 5:36 am

ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ച സംഭവം ; കൂൾബാർ മാനേജർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചെറുവത്തൂർ: ടൗണിലെ കൂൾബാറിൽനിന്നു ഷവർമ കഴിച്ചു കരിവെള്ളൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ മരിക്കാനിടയായ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കൂൾബാർ ജീവനക്കാരൻ പടന്ന തായില്ലത്ത് ഹൗസിലെ അഹമ്മദി (40) നെയാണ് ഇന്നു പോലീസ് അറസ്റ്റ് ചെയ്തത്. കൂൾബാർ മാനേജരും കാസർകോട് പടന്ന സ്വദേശിയുമായ മൂന്നാം പ്രതി അഹമ്മദിനെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഭക്ഷ്യവിഷബാധയെ തുടർന്ന് ഒളിവിൽ ആയിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം മൂന്നായി. മരിച്ച വിദ്യാർഥിനി ദേവനന്ദയ്ക്ക് ഭക്ഷ്യവിഷബാധ ഏറ്റിരുന്നുവെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ദുബായിലുള്ള സ്ഥാപനയുടമ കാലിക്കടവ് സ്വദേശി കുഞ്ഞമ്മദിനായി ലുക്ക്‌ഔട്ട്‌ സർക്കുലർ പുറപ്പെടുവിക്കാൻ ആലോചനയുണ്ട്.

അതിനിടെ, ഐഡിയൽ കൂൾബാറിന്റെ വാൻ കത്തിച്ചതിന് പോലീസ് സ്വമേധയാ കേസെടുത്തു. ദേവനന്ദയുൾപ്പെടെയുള്ളവർ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷവർമ കഴിച്ചതെന്ന് വ്യക്തമായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കും ആറുമണിക്കും ഇടയിലുള്ള സമയത്താണ് വിദ്യാർഥികളടക്കമുള്ളവർ ഷവർമ കഴിച്ചതെന്ന് പോലീസ് അറിയിച്ചു. അന്വേഷണത്തിൽ ഇറച്ചി ഉൾപ്പെടെ സൂക്ഷിക്കുന്ന ഫ്രീസറിൽ വൃത്തിയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റ് 52 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. പരിയാരത്ത്‌ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന വിദ്യാർഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദക്ഷിണ കൊറിയയിൽ നിന്നും ജപ്പാനിൽ നിന്നുമുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ഡോണൾഡ്...

0
വാഷിംഗ്ടണ്‍ : വ്യാപാരക്കമ്മി കുറയ്ക്കുന്നതിന്‍റെ ഭാഗമായി ദക്ഷിണ കൊറിയയിൽ നിന്നും ജപ്പാനിൽ...

തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നാളെ ദേശീയ പണിമുടക്ക്

0
തിരുവനന്തപുരം : തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നാളെ ദേശീയ പണിമുടക്ക്. കേന്ദ്ര...

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം. സ്വകാര്യ...

പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും

0
ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- പട്ടികവര്‍ഗം...