Tuesday, April 15, 2025 6:53 pm

ഈ ഭക്ഷണങ്ങൾ സ്ട്രോക്ക് തടയാൻ സഹായിക്കും

For full experience, Download our mobile application:
Get it on Google Play

തലച്ചോറിലേക്കുള്ള രക്ത ധമനികൾക്കുണ്ടാകുന്ന തകരാറിന്‍റെ ഫലമായി തലച്ചോറിന് ഉണ്ടാകുന്ന പ്രവർത്തനതകരാറാണ് സ്‌ട്രോക്ക് അഥവാ പക്ഷാഘാതം. ശരീരത്തിന്‍റെ ഒരുവശം പെട്ടെന്ന് സ്തംഭിക്കുക, വായ് കോടിപ്പോകുക, പെട്ടെന്ന് സംസാരശേഷി നഷ്ടപ്പെടുക, ശരീരത്തിന്‍റെ ബാലൻസ് നഷ്ടപ്പെടുക, പെട്ടെന്ന് കണ്ണിന്‍റെ കാഴ്ചശക്തി നഷ്ടപ്പെടുക, ശരീരത്തിന്‍റെ ഒരുവശം മരവിച്ചു പോകുക എന്നിവയാണ് പ്രധാനമായും സ്‌ട്രോക്കിന്‍റെ ലക്ഷണങ്ങൾ. ചില പ്രത്യേകതരം ഭക്ഷണങ്ങൾക്ക് പക്ഷാഘാതം തടയാനാവുമെന്ന് കണ്ടെത്തലുണ്ട്.

ധാരാളം പോഷകാംശങ്ങൾ അടങ്ങിയിട്ടുള്ള നട്‌സ് കഴിക്കുന്നത് പക്ഷാഘാതത്തെ പ്രതിരോധിക്കാൻ സഹായകമാണ്. ബ്രസീൽ നട്‌സ്,​ ബദാം,​ പിസ്‌ത എന്നിവയെല്ലാം പക്ഷാഘാത പ്രതിരോധത്തിൽ മുഖ്യപങ്കുവഹിക്കുന്നുണ്ട്. മറ്റൊന്ന് പച്ചനിറത്തിലുള്ള ഇലക്കറികളാണ്. ഇവ നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തി പക്ഷാഘാതത്തെ തടയാം. സിട്രസ് അടങ്ങിയ പഴങ്ങളാണ് പക്ഷാഘാതത്തെ തടയുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന മറ്റൊരു വിഭാഗം. പക്ഷാഘാതത്തെ വെളുത്തുള്ളി മികച്ചതാണ്. ഇതിനായി ദിവസം രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി കഴിക്കുക. ദിവസവും ഗ്രീൻ ടീ കുടിക്കുന്നതും പക്ഷാഘാതത്തെ ചെറുക്കും. ക്യാരറ്റും സവാളയും പക്ഷാഘാത പ്രതിരോധത്തിനായി ആഹാരത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട ഭക്ഷണങ്ങളാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തെക്ക് പടിഞ്ഞാറൻ മണ്‍സൂണ്‍ കാലത്ത് സാധാരണയില്‍ കൂടുതല്‍ മഴ പെയ്യാൻ സാധ്യത

0
ദില്ലി : തെക്ക് പടിഞ്ഞാറൻ മണ്‍സൂണ്‍ കാലത്ത് സാധാരണയില്‍ കൂടുതല്‍ മഴ...

സർക്കാർ ആവിഷ്കരിച്ച ധന സമാഹരണ പദ്ധതിക്ക് പിന്തുണ അഭ്യർത്ഥിച്ച് ആരോഗ്യ മന്ത്രി

0
തിരുവനന്തപുരം : കുട്ടികളേ ബാധിക്കുന്ന അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്കായി സർക്കാർ ആവിഷ്കരിച്ച...

കേരളത്തിൽ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത

0
തിരുവനന്തപുരം : വേനല്‍ക്കാലമായതിനാല്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) പ്രത്യേക...

വഖഫ് നിയമത്തിനെതിരായ കലാപത്തിനു പിന്നിൽ ബംഗ്ലാദേശ് ബന്ധമുണ്ടെന്ന് കണ്ടെത്തൽ

0
പശ്ചിമ ബംഗാൾ : പശ്ചിമ ബംഗാളിൽ വഖഫ് നിയമത്തിനെതിരായ കലാപത്തിനു പിന്നിൽ...