നമ്മുടെ ശരീരത്തിന്‍റെ ശരിയായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ ഒരു ധാതുവാണ് അയേണ്‍ അഥവാ ഇരുമ്പ്. ചുവന്ന രക്താണുക്കൾ ഉൽപ്പാദിപ്പിക്കുന്നതിന് ഇവ പ്രധാനമാണ്. സ്ത്രീകളിൽ, പലപ്പോഴും ഇരുമ്പിന്‍റെ കുറവു കാണപ്പെടാറുണ്ട്. ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറഞ്ഞു കാണുന്ന അവസ്ഥയാണ് അനീമിയ അഥവ വിളർച്ച. ശരീരത്തിൽ ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലാത്ത അവസ്ഥയാണിത്. ചുവന്ന രക്താണുക്കൾക്ക് ഓക്സിജനെ വഹിക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ഈ ഹീമോഗ്ലോബിൻ നിർമ്മിക്കണമെങ്കിൽ ഇരുമ്പ് ആവശ്യമാണ്. ഇരുമ്പിന്‍റെ അഭാവം മൂലം ക്ഷീണവും തളര്‍ച്ചയുമൊക്ക ഉണ്ടാകാം. സ്ത്രീകളിൽ ഇരുമ്പിന്‍റെ അളവ് വർധിപ്പിക്കാന്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം
ഒന്ന്
മാതളം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇരുമ്പ് ധാരാളമുള്ള ഒരു ഫലമാണ് മാതളം. ഇരുമ്പിന് പുറമേ കാത്സ്യം, വിറ്റാമിന്‍ സി, നാരുകള്‍ എന്നിവ മാതളത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ചയെ തടയാനും സഹായിക്കും.
രണ്ട്
ചീരയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇരുമ്പിന്‍റെ മികച്ച ഉറവിടമാണ് ചീര. ചീരയില്‍ ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കുന്ന വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്.
മൂന്ന്
ഈന്തപ്പഴം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇരുമ്പിന്‍റെ അംശം ധാരാളം അടങ്ങിയതിനാല്‍ ഇവയും വിളർച്ചയെ തടയാന്‍ സഹായിക്കും.
നാല്
ബീറ്റ്റൂട്ടാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇരുമ്പ് ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് കഴിക്കുന്നത് ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.
അഞ്ച്
മത്തങ്ങാ വിത്തുകളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അയേണിന്‍റെ മികച്ച ഉറവിടമാണ് മത്തങ്ങാ വിത്തുകള്‍. അതിനാല്‍ ഇവ കഴിക്കുന്നതും നല്ലതാണ്.