കൊല്ലം : കൊവിഡ് രോഗിയുടെ ബന്ധുവായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
ജൂണ്‍ മൂന്നിന് രാത്രിയായിരുന്നു സംഭവം നടന്നത്. വീട്ടില്‍ ചികിത്സയില്‍ കഴിഞ്ഞ കോവിഡ് രോഗിക്ക് ശ്വാസതടസമുണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലാണ് കൂടെയുണ്ടായിരുന്ന ബന്ധുവായ യുവതിയ്ക്ക് നേരെ പീഡന ശ്രമം ഉണ്ടായത്. സംഭവത്തില്‍ ചവറ നടുവത്തുചേരി തെക്കുംഭാഗം വീട്ടില്‍ സജിക്കുട്ടനാണ് അറസ്റ്റിലായത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്റ് ചെയ്തു.