റാന്നി : ശിവരാത്രി ആഘോഷങ്ങള്‍ക്കായി നാടും ക്ഷേത്ര നഗരികളും അണിഞ്ഞൊരുങ്ങി.
അങ്ങാടി ശാലീശ്വരം മഹാദേവ ക്ഷേത്രത്തിൽ ഗണപതി ഹോമം, 5ന് റാന്നി ഭഗവതികുന്ന് ദേവീക്ഷേത്രത്തിൽ നിന്ന് കാവടി ഘോഷയാത്ര, 7.30ന് നൃത്ത നൃത്യങ്ങൾ, ഭരതനാട്യം, തിരുവാതിര, 8.30ന് സ്വരലയ മഞ്ജരി,12ന് ശിവരാത്രിപൂജ, 12.30ന് ഭക്തിഗാനസുധ, 2ന് സ്റ്റേജ് ഡ്രാമ എന്നിവയുണ്ടാകും. പെരുനാട് തൃക്കാവനാൽ മഹാദേവ ക്ഷേത്രത്തിൽ 7ന് നൃത്തസന്ധ്യ, യാമപൂജ, കലശപൂജ, പുഷ്പാഭിഷേകം, 12ന് മഹാശിവരാത്രിപൂജ എന്നിവ നടക്കും. ബംഗ്ലാംകടവ് ശിവക്ഷേത്രത്തിൽ 8ന് നാരായണീയ പാരായണം, 7ന് വിശേഷാൽ പൂജ എന്നിവയുണ്ടാകും. വലിയകുളം മഹാദേവ ക്ഷേത്രത്തിൽ 7.30ന് ജലധാര, ക്ഷീരധാര, പന്തീരടിപൂജ, 8ന് ഭാഗവതപാരായണം, 10ന് നവകം, 10.30ന് കലശാഭിഷേകം, 12.30ന് അന്നദാനം, 4.30ന് എഴുന്നള്ള ത്ത്, 8.30ന് ശ്രീഭൂതബലി, 9ന് യാമപൂജ, തുടർന്ന് നൃത്തസന്ധ്യ, 12ന് ഗാനമേള എന്നിവ നടക്കും.
കടുമീൻചിറ അരുവിപ്പുറം മഹാദേവ ക്ഷേത്രത്തിൽ 8ന് സമ്പൂർണ നാരായണീയ പാരായണം, 7ന് തിരുവാതിര, തുടർന്ന് ചികിത്സ സഹായ നിധി വിതരണം, 7.30ന് നൃത്ത നൃത്യങ്ങൾ, 9ന് ഗാനമേള, 12ന് ശിവരാത്രിപൂജ എന്നിവ നടക്കും. കോട്ടൂപ്പാറ മഹാദേവ ക്ഷേത്രത്തിൽ 8ന് ഭാഗവതപാരായണം, 12.30ന് അന്നദാനം, 7ന് തിരുവാതിരകളി, കൈകൊട്ടിക്കളി, 7.30ന് നാമജപാർച്ചന, 9ന് ഗാനമേള, 12ന് മഹാശിവരാത്രിപൂജ, 12.30ന് കുട്ടികളുടെ വിവിധ കലാ പരിപാടികൾ എന്നിവ നടക്കും. മാടമൺ ഹൃഷികേശ ക്ഷേത്രത്തിൽ രാത്രി 11ന് യാമപൂജ, അഷ്ടദ്രവ്യ അഭിഷേകം, ജലധാര, സൂക്താർച്ചന എന്നിവയുണ്ടാകും. റാന്നി തോട്ടമൺകാവ് ദേവീ ക്ഷേത്രത്തിൽ ശിവരാത്രിയുടെ ഭാഗമായി ഇന്ന് ആനപ്പാറമല കോട്ടകയറ്റം നടക്കും. വൈകിട്ട് 5.30നാണ് കോട്ടകയറ്റം. കൊടി എഴുന്നള്ളത്ത്, വാദ്യമേളങ്ങൾ, മുത്തുക്കുടകൾ എന്നിവയുടെ അകമ്പടിയോടെയാണ് കോട്ടകയറ്റം നടത്തുന്നത്. തുടർന്ന് പ്രത്യേക പൂജ, കരിക്ക് അഭിഷേകം എന്നിവ നടക്കും. ചെറുകുളഞ്ഞി പരുത്തിക്കാവ് ദേവീക്ഷേത്രത്തിൽ രാവിലെ രുദ്രധാര വിശേഷാൽ അർച്ചന, 8ന് ഭാഗവതപാരായണം, 7.30ന് ഭജന, 9.30ന് 1008 കുടം ജലാഭിഷേകം, അഷ്‌ടാഭിഷേകം ശിവരാത്രിപൂജ എന്നിവ നടക്കും. പുതുശേരിമല ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിൽ വൈകിട്ട് 7ന് ഊട്ടുപാറ മലനടയിൽ വിശേഷാൽ പൂജ, 11ന് ശിവനടയിൽ ശിവരാത്രി പൂജ എന്നിവ നടക്കും.