ദില്ലി: കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ വീണ്ടും ലൈംഗികാരോപണം. ഗായിക ഭുവന ശേഷനാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും തന്റെ കരിയര്‍ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭുവന ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
1998-ലാണ് വൈരമുത്തുവില്‍ നിന്ന് തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നതെന്ന് 50കാരിയായ ഭുവന ആരോപിക്കുന്നു. ലൈംഗികബന്ധത്തിനായി നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നതായും അവര്‍ പറയുന്നു. 2018ല്‍ വൈരമുത്തുവിനെക്കുറിച്ച് ആദ്യമായി സംസാരിച്ചപ്പോള്‍ തനിക്ക് പിന്തുണയുമായി എത്തിയ ലൈറ്റ് മ്യൂസിക് കമ്മ്യൂണിറ്റിയിലെ സുഹൃത്തുക്കളുമായി ഈ അനുഭവം പങ്കുവെച്ചിരുന്നുവെന്ന് ഭുവന പറയുന്നു. നേരത്തെ ഗായിക ചിന്മയും മുന്‍പ് വൈരമുത്തുവിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.