തിരുവനന്തപുരം: അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ക്യൂബയും സന്ദര്‍ശിക്കും. യാത്രാനുമതിക്കായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കും. അടുത്തമാസമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അമേരിക്കയും ക്യൂബയും സന്ദര്‍ശിക്കുന്നത്. ജൂണ്‍ 8 മുതല്‍ 18 വരെയാണ് സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. യുഎസില്‍ ലോക കേരള സഭയുടെ റീജണല്‍ സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ലോകബാങ്കുമായി യുഎസില്‍ ചര്‍ച്ച നടത്തും. സ്പീക്കറും ധനമന്ത്രിയും അടക്കം 11 അംഗങ്ങള്‍ സംഘത്തിലുള്ളത്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റേയും സംഘത്തിന്റേയും യുഎഇ സന്ദര്‍ശനം റദ്ദാക്കിയതു സംബന്ധിച്ച് ദുരൂഹതയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തത വരുത്തണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.