മലപ്പുറം : മലപ്പുറത്ത് അന്യസംസ്ഥാന തൊഴിലാളികളെ ഒഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പണി എടുപ്പിച്ചതിന് ശേഷം വില പിടിപ്പുള്ള മൊബൈലും പേഴ്സും കവർന്നു. ജോലിയുണ്ടെന്ന് പറഞ്ഞു മൂന്നു യുവാക്കളെ ഒരു യുവാവ് ഓട്ടോയിൽ കയറ്റിക്കൊണ്ട് പോവുകയായിരുന്നു. രാമപുരത്തെ ഉടമയില്ലാത്ത ഒരു വീട്ടിലാണ് ഇയാൾ തൊഴിലാളികളെ എത്തിച്ചത്. അവിടെ ഇല്ലാത്ത പണിയെടുപ്പിച്ച ശേഷം തൊഴിലാളികളുടെ പണവും പേഴ്സും കവർന്ന് യുവാവ് മുങ്ങുകയായിരുന്നു.
മൂന്ന് വർഷമായി ഒഴിഞ്ഞു കിടന്ന സ്ഥലത്തെത്തിച്ചാണ് കബളിപ്പിച്ചത്. മക്കരപ്പറമ്പ് ടൗണിൽ നിന്നാണ് ജോലി ഉണ്ടെന്ന് പറഞ്ഞ് മൂന്ന് കിലോമീറ്റർ അപ്പുറമുള്ള രാമപുരത്ത് എത്തിക്കുന്നത്. രണ്ട് മണിക്കൂറോളം പണിയെടുപ്പിച്ചു. മുകളിലത്തെ നിലയിലേക്ക് പറഞ്ഞയച്ചതിന് ശേഷമാണ് ഇവർ താഴെ വെച്ചുപോയ ബാഗിൽ നിന്ന് പണവും പേഴ്സും മൊബൈൽ ഫോണും കവർന്നത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.