തിരുവനന്തപുരം : നയനയുടെ മരണത്തിൽ ആത്മഹത്യ സാധ്യത തള്ളികളയാനാകില്ലെന്ന് മുൻ ഫൊറൻസിക് സർജന്റെ മൊഴി. ക്രൈം ബ്രാഞ്ചിനാണ് ഡോ.ശശികല മൊഴി നൽകിയത്. മരണ കാരണം കഴുത്തിനേറ്റ ക്ഷതമാണ്. നയനയുടെ മൃതദേഹത്തിൽ കഴുത്തിൽ ഉരഞ്ഞ പാടുകളുണ്ടായിരുന്നു. മൃതദേഹത്തിന്റെ സമീപം കണ്ടെത്തിയ പുതപ്പ് ഉപയോഗിച്ച് ഈ പാടുകൾ ഉണ്ടാക്കാം. മൃതദേഹം കിടന്ന മുറി താൻ സന്ദർശിച്ചിരുന്നു. അന്ന് കതകിന്റെ കുറ്റി അൽപ്പം പൊങ്ങിയ നിലയിലായിരുന്നു. നയനക്ക് ആക്സിഫിഷ്യോ ഫീലിയ ഉണ്ടോയെന് അറിയണമെങ്കിൽ നയനയുടെ ജീവചര്യകൾ മുഴുവൻ മനസിലാക്കണം. നയനയുടെ മൃതദേഹം കോൾഡ് ചേമ്പറിൽ കയറ്റുന്നത് 2019 മാർച്ച് 24 ന് പുലർച്ചെ 2.30 നാണ്. ഇതിന് 18 മണിക്കൂർ മുമ്പ് മരണം സംഭവിച്ചു വെന്നും ഡോക്ടറുടെ മൊഴിയിൽ പറയുന്നു.
2019 ഫെബ്രുവരി 23 ന് രാത്രിയാണ് തിരുവനന്തപുരം ആൽത്തറ ജംഗ്ഷനിലെ വാടക വീട്ടിൽ നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തെളിയിക്കപ്പെട്ടാത്ത കേസായി മ്യൂസിയം പോലീസ് റിപ്പോർട്ട് നൽകിയിരുന്നു. കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സംഭവത്തിൽ ദുരൂഹത കൂടിയത്. പോലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ ഗുരുതരവീഴ്ച സംഭവിച്ചുവെന്ന് ഡിസിആർബി അസി.കമ്മീഷണറുടെ പരിശോധനയിലും കണ്ടെത്തിയിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033