റാന്നി : വനം-വന്യജീവി സംബന്ധിച്ച കേന്ദ്ര നിയമം കാലികമായി പൊളിച്ചെഴുത്ത് നടത്തണമെന്ന് കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അഡ്വ. വർഗീസ് മാമ്മൻ ആവശ്യപ്പെട്ടു. വനം-വന്യജീവി നിയമത്തിൻ്റെ ഭേദഗതി കർഷക താൽപര്യം മുൻനിർത്തി കൊണ്ട് പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്ക് കോട്ടം വരാത്ത രീതീയിലായിരിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. വനാതിർത്തികളിൽ താമസിക്കുന്ന ആയിരക്കണക്കിന് കർഷകരുടെ ജീവിതം ഇന്ന് ആശങ്കാജനകമാണ്. വന്യജീവികളുടെ ആക്രമങ്ങളിൽ നിന്നും കർഷകരെ രക്ഷിക്കാൻ കേന്ദ്ര- കേരളാ സർക്കാരുകൾക്ക് സാധിക്കുന്നില്ല. അപകടകാരികളായ വന്യജീവികളെ കൊന്നൊടുക്കുന്നതിനും കർഷകർക്ക് സംരക്ഷണം നൽകുന്നതിനുമുള്ള നിയമമാണ് കൊണ്ടുവരേണ്ടത്. കേരളാ കോൺഗ്രസ് റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ്ണാസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർഷകരുടെയും സാധാരണക്കാരുടെയും ജീവിതം ദുരിത പൂർണ്ണമാക്കുന്ന ഭരണമാണ് കേരളത്തിൽ നടക്കുന്നത് എന്നും ഏറ്റവും അവസാനത്തെ ഇടതുപക്ഷസർക്കാരിൻ്റെ ബജറ്റ് ജനങ്ങൾക്ക് കടുത്ത പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കേരളാ കോൺഗ്രസ്സ് റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടതുപക്ഷ സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ റാന്നി സിവിൽ സ്റ്റേഷനുമുമ്പിൽനടന്ന ധർണ്ണാ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡൻ്റ് രാജീവ് താമരപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സ്മിജു ജേക്കബ്, ജില്ലാ ജനറൽസെക്രട്ടറി ഷാജൻ മാത്യു,
സാബു ഒലിക്കൽ, ഫിലിപ്പ് ബാബു, എം വി കോശി, അക്കാമ്മ ജോൺസൺ, തോമസ് കണ്ണങ്കര, കെ പി തോമസ്, ജോർജ് വർഗീസ്, ജോസഫ് ജോൺ, സുജിത്ത് ജോസഫ്, എം എസ് ചാക്കോ, എബിൻ തോമസ് കൈതവന, റെജി പഴൂർ, പി വി തോമസ്, ജോസി കോട്ടാങ്ങൽ, എബ്രഹാം കളീത്ര എന്നിവർ പ്രസംഗിച്ചു.