Wednesday, April 23, 2025 5:35 am

കാട്ടാന ശല്യം : വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ശാന്തൻപാറ, ചിന്നക്കനാൽ മേഖലകളിലെ അക്രമകാരികളായ കാട്ടാനകളെ പിടികൂടുന്നതിനുള്ള തുടർ നടപടികളെക്കുറിച്ച് ആലോചിക്കാൻ ഇന്ന് വനംവകുപ്പുദ്യോഗസ്ഥരുടെ യോഗം ചേരും. ഹൈറേഞ്ച് സർക്കി സിസിഎഫ് ആർ എസ് അരുൺ, വനവകുപ്പ് ചീഫ് വെറ്റിനറി സ‍ർജൻ അരുൺ സഖറിയ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. സ്ഥിതിഗതികളെ സംബന്ധിച്ച് ഡോക്ടർ അരുൺ സക്കറിയ ഹൈറേഞ്ച് സർക്കിൾ സിസിഎഫിന് സമർപ്പിച്ച നി‍ർദ്ദേശങ്ങൾ യോഗം ചർച്ച ചെയ്യും.

ഏറ്റവും കൂടുതൽ ആക്രമണകാരിയായ അരിക്കൊമ്പനെ കണ്ടെത്തി മയക്കുവെടി വെച്ച് പിടികൂടി മാറ്റൊരു സ്ഥലത്തേക്ക് മാറ്റുക, ചക്കക്കൊമ്പനെയും മൊട്ടവാലിനെയും പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കുക എന്നീ നിർദ്ദേശങ്ങളാണ് വനംവകുപ്പിന് മുന്നിലുള്ളത്. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ റിപ്പോർട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡന് അടുത്ത ദിവസം സമർപ്പിക്കും. ഇതിനിടെ വനം കൊള്ളക്കാരുടെ കൂട്ടുകാരനാണ് ഇടുക്കി ഡിസിസി പ്രസിഡൻറ് എന്ന വനംമന്ത്രിയുടെ പ്രസ്താവനക്ക് സി പി മാത്യുവിൻറെ മറുപടി.

താൻ വനംകൊള്ളക്കാരുടെ കൂട്ടുകാരനാണെങ്കിൽ എ കെ ശശീന്ദ്രൻ വനം കൊള്ളക്കാരുടെ നേതാവാണ്. എ കെ ശശീന്ദ്രൻ കെഎസ് യു സംസ്ഥാന പ്രസിഡൻറായിരുന്ന സമയത്ത് താൻ ജില്ല പ്രസിഡൻറ് മാത്രമായിരുന്നു. രണ്ടു പേരും ഒരുമിച്ച് പ്രവർത്തിച്ചതിൻറെ പരിചയം വെച്ചാണ് ശശീന്ദ്രനെതിരെയുള്ള പ്രസ്താവനയെന്നും സി പി മാത്യു പൂപ്പാറയിൽ പറഞ്ഞു. കാട്ടാനകളെ തുരത്തുന്ന കാര്യത്തിൽ സർക്കാർ പരാജയം സമ്മതിച്ചാൽ ദൗത്യം ഏറ്റെടുക്കാമെന്നും അദ്ദേഹം വെല്ലുവിളിച്ചു.കാട്ടാനകളെ മയക്കുവെടി വയ്ക്കാൻ ഉത്തരവിടേണ്ട ചീഫ് വൈൽഡ് ലൈഫ് വാർഡൻ നടപടികൾ മനപൂർവ്വം താമസിപ്പിക്കുകയാണെന്നും സി പി മാത്യു കുറ്റപ്പെടുത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പഹൽഗാം സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം

0
ദില്ലി : പഹൽഗാം സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം...

മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നിർദേശാനുസരണം നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങി

0
തിരുവനന്തപുരം : കാശ്മീർ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും...

മാനസിക ഉല്ലാസം നേടുന്നതിനും പിരിമുറുക്കം കുറക്കുന്നതിനും കരുത്താര്‍ജിക്കുന്നതിനും പൊതു ഇടങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട് :...

0
കോഴിക്കോട് : കോഴിക്കോട് ബീച്ച് ഉള്‍പ്പെടെയുള്ള ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ നൈറ്റ്...

ജമ്മു കശ്മീരിലെ പെഹൽഗാമിൽ നടന്ന തീവ്രവാദി ആക്രമണം ഞെട്ടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ജമ്മു കശ്മീരിലെ പെഹൽഗാമിൽ നടന്ന തീവ്രവാദി ആക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണെന്ന്...