തിരുവനന്തപുരം: ഉത്തര കൊറിയൻ ഭരണാധികാരിയെ വെല്ലാൻ തയ്യാറെടുക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും വനം മന്ത്രി ശശീന്ദ്രനും. നിലവിലുള്ള കാടൻ വനനിയമങ്ങൾ മതിയാകാതെ വീണ്ടും ജനങ്ങളുടെ മൗലിക അവകാശങ്ങൾ കവർന്നെടുക്കാൻ കരിനിയമങ്ങൾ അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിലാണ് കേരള വനം വകുപ്പ്. ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്ന തരത്തിലേക്ക് കേരള വനനിയമ ഭേദഗതി ബിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ.
—
1961 കേരള ഫോറസ്റ്റ് ആക്ട് ഭേദഗതി ചെയ്തു കൊണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അന്യായമായ അധികാരങ്ങൾ നൽകാനാണ് സർക്കാർ നീക്കം. കേരള ഫോറസ്റ്റ് ആക്ടിലെ റൂൾ 63 ഭേദഗതിയിലൂടെ വനത്തിന് പുറത്തും ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്നതിന്റെ പേരിലോ ഇത്തരത്തിൽ ആരോപണമുന്നയിച്ചോ ഏതൊരാളെയും എവിടെവെച്ചും പുതിയ ഭേദഗതി നിയമമായാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് അറസ്റ്റ് ചെയ്യാം. ബീറ്റ് ഓഫീസർമാർ മുതൽ മുകളിലോട്ടുള്ള ഏതൊരു ഉദ്യോഗസ്ഥനും വാറന്റോ അനുമതിയോ ഇല്ലാതെ ഏതൊരാളെയും എവിടെവെച്ചും അറസ്റ്റ് ചെയ്ത് ഭേദ്യം ചെയ്യുന്നതിനുള്ള അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി.
പ്രത്യാഘാതങ്ങള്‍
—
1.വനം വകുപ്പിനെതിരായോ വന്യമൃഗ ആക്രമണങ്ങൾക്കെതിരെയോ ഉയരുന്ന പ്രതിഷേധങ്ങൾ ഈ നിയമം ഉപയോഗപ്പെടുത്തി അടിച്ചമർത്തപ്പെടും.
—
2.പ്രതിഷേധിക്കാനുള്ള പൗരൻമാരുടെ അവകാശങ്ങൾ ഇല്ലാതെയാക്കപ്പെടും.
—
3.ഉദ്യോഗസ്ഥർ അവരുടെ വ്യക്തിതാൽപര്യങ്ങൾക്കോ പക തീർക്കാനോ ഈ നിയമം ദുരുപയോഗിച്ചേക്കാം.
—
4. വനത്തിന് പുറത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നതിലൂടെ വനാതിർത്തിയിൽ മാത്രമല്ല, സോഷ്യൽ ഫോറസ്റ്റിങ്ങിന്റെ പേരിൽ സംസ്ഥാനം മുഴുവൻ ഇഷ്ടക്കാരല്ലാത്തവരെ വേട്ടയാടാനും ഈ നിയമം ദുരുപയോഗിക്കപ്പെടാൻ സാധ്യത ഏറെയാണ്.
—
5.പുതിയ ഭേദഗതിയിൽ പ്രത്യേക അധികാരങ്ങൾക്ക് കൃത്യമായ നിയന്ത്രണങ്ങളോ മാനദണ്ഡങ്ങളോ ഇല്ലാത്തതിനാൽ അധികാര ദുർവിനിയോഗം തടയാൻ തടസ്സങ്ങൾ ഏറെയാണ്.
—
ഈ നിയമ ദേദഗതിയുടെ ഫൈനൽ നോട്ടിഫിക്കേഷൻ 1/11/2024 ൽ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടുത്ത നിയസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ച് പാസ്സാക്കുമെന്നാണ് വിവരം.