പാലക്കാട് :അരിക്കൊമ്പന്റെ പുനരധിവാസവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതിയെ അനുസരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി വനം മന്ത്രി എ കെ ശശീന്ദ്രൻ.ഹൈക്കോടതി വിധി ലംഘിക്കില്ലെന്നും അതേസമയം അരിക്കൊമ്പനെ മാറ്റാൻ പുതിയ സ്ഥലം കണ്ടെത്തി റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ നാളെ റിപ്പോർട്ട് നൽകും അരികൊമ്പൻ.
അതേസമയം അരിക്കൊമ്പന്‍ ദൗത്യ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയിൽ നിന്ന് നേരിട്ടത് വൻ തിരിച്ചടിയാണ്.അരിക്കൊമ്പനെ മാറ്റാനുള്ള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് അടിയന്തരമായി കേൾക്കുകയും സർക്കാരിന്റെ ഹർജി തള്ളുകയും ചെയ്തത്. വിദഗ്ധസമിതിയുടെ റിപ്പോർട്ട് യുക്തിസഹമാണെന്നും വിഷയത്തിൽ ഇടപെടാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.