ഇടുക്കി : ശാന്തൻപാറ, ചിന്നക്കനാൽ മേഖലകളിലെ അക്രമകാരികളായ കാട്ടാനകളെ പിടികൂടുന്നതിനുള്ള തുടർ നടപടികളെക്കുറിച്ച് ആലോചിക്കാൻ ഇന്ന് വനംവകുപ്പുദ്യോഗസ്ഥരുടെ യോഗം ചേരും. ഹൈറേഞ്ച് സർക്കിള്‍ സിസിഎഫ് ആർ എസ് അരുൺ, വനവകുപ്പ് ചീഫ് വെറ്റിനറി സർജൻ അരുൺ സഖറിയ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. സ്ഥിതിഗതികളെ സംബന്ധിച്ച് ഡോക്ടർ അരുൺ സക്കറിയ ഹൈറേഞ്ച് സർക്കിൾ സിസിഎഫിന് സമർപ്പിച്ച നിർദേശങ്ങൾ യോഗം ചർച്ച ചെയ്യും.
ഏറ്റവും കൂടുതൽ ആക്രമണകാരിയായ അരിക്കൊമ്പനെ കണ്ടെത്തി മയക്കുവെടി വെച്ച് പിടികൂടി മാറ്റൊരു സ്ഥലത്തേക്ക് മാറ്റുക, ചക്കക്കൊമ്പനെയും മൊട്ടവാലിനെയും പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കുക എന്നീ നിർദ്ദേശങ്ങളാണ് വനംവകുപ്പിന് മുന്നിലുള്ളത്. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ റിപ്പോർട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡന് അടുത്ത ദിവസം സമർപ്പിക്കും.
ഇതിനിടെ വനം കൊള്ളക്കാരുടെ കൂട്ടുകാരനാണ് ഇടുക്കി ഡിസിസി പ്രസിഡൻറ് എന്ന വനംമന്ത്രിയുടെ പ്രസ്താവനക്ക് സി പി മാത്യുവിന്‍റെ മറുപടി. താൻ വനംകൊള്ളക്കാരുടെ കൂട്ടുകാരനാണെങ്കിൽ എ കെ ശശീന്ദ്രൻ വനം കൊള്ളക്കാരുടെ നേതാവാണ്. എ കെ ശശീന്ദ്രൻ കെഎസ് യു സംസ്ഥാന പ്രസിഡൻറായിരുന്ന സമയത്ത് താൻ ജില്ല പ്രസിഡൻറ് മാത്രമായിരുന്നു. രണ്ടു പേരും ഒരുമിച്ച് പ്രവർത്തിച്ചതിന്‍റെ പരിചയം വെച്ചാണ് ശശീന്ദ്രനെതിരെയുള്ള പ്രസ്താവനയെന്നും സി പി മാത്യു പൂപ്പാറയിൽ പറഞ്ഞു. കാട്ടാനകളെ തുരത്തുന്ന കാര്യത്തിൽ സർക്കാർ പരാജയം സമ്മതിച്ചാൽ ദൗത്യം ഏറ്റെടുക്കാമെന്നും അദ്ദേഹം വെല്ലുവിളിച്ചു. കാട്ടാനകളെ മയക്കുവെടി വെയ്ക്കാൻ ഉത്തരവിടേണ്ട ചീഫ് വൈൽഡ് ലൈഫ് വാർഡൻ നടപടികൾ മനപൂർവ്വം താമസിപ്പിക്കുകയാണെന്നും സി പി മാത്യു കുറ്റപ്പെടുത്തി.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.