Wednesday, May 14, 2025 6:11 pm

ആലപ്പുഴയില്‍ കാടുപിടിച്ച് കനാൽത്തീരങ്ങൾ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : നഗരത്തിലെ ചുങ്കം മുതൽ പടിഞ്ഞാറോട്ടു നീണ്ടുകിടക്കുന്ന വാണിജ്യക്കനാലിന്റെ ഇരുകരകളും കാടുപിടിച്ചു കിടക്കാൻതുടങ്ങിയിട്ടു നാളുകളായി. പലതവണ വൃത്തിയാക്കിയെങ്കിലും ഉപയോഗശൂന്യമായിക്കിടക്കുന്ന പ്രദേശം ദിവസങ്ങൾക്കുള്ളിലാണ് വീണ്ടും കാടായിമാറുന്നത്. ആലപ്പുഴ പൈതൃകപദ്ധതിയുടെ ഭാഗമായ കനാലുകൾ കാണാൻ ദിവസവും നിരവധി സഞ്ചാരികളാണ് ജില്ലയിലെത്തുന്നത്. കാണുന്നതോ കാടുപിടിച്ച പ്രദേശവും. വാണിജ്യക്കനാൽ പോളയും കാടും തിങ്ങിക്കിടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ആലപ്പുഴയുടെ മാത്രം സവിശേഷതയായ കനാലുകളെ പഴയപോലെ മനോഹരമാക്കിമാറ്റാൻ കഴിയുമെന്ന് ആലപ്പുഴക്കാർ കരുതിയതല്ല. എന്നാൽ ഇവയുടെ സംരക്ഷണം ജലസേചനവകുപ്പ് ഏറ്റെടുത്ത്‌ കോടികളുടെ പദ്ധതിയിൽ നവീകരിച്ച്‌ ഇരുകരകളും വൃത്തിയാക്കി സഞ്ചാരികൾക്കു വിശ്രമിക്കാനായി ഇരിപ്പിടങ്ങളുൾപ്പെടെ ഒരുക്കിനൽകി.

തുടർസംരക്ഷണം പൈതൃകപദ്ധതിയുടെ ഭാഗമായി മുസരീസ് സ്‌പൈസ് റൂട്ട് ഹെറിറ്റേജിനു നൽകിയതിന്റെ അടിസ്ഥാനത്തിൽ എല്ലാവർഷവും പദ്ധതിയുടെ ഭാഗമായി കനാലുകളിലെ പോള നീക്കി ഒഴുക്ക് സുഗമമാക്കി വൃത്തിയാക്കി സൂക്ഷിക്കുന്നുണ്ട്. അതുപോലെതന്നെ പ്രാധാന്യം ഇരു കരകൾക്കും നൽകേണ്ടതാണ്. എന്നാൽ പരിപാലനത്തിന് ഒരു സ്ഥിരം സംവിധാനമില്ലാത്തതാണ് കനാൽത്തീരം കാടുകയറി മലിനമായിക്കിടക്കുന്നതിനു കാരണം. കനാൽക്കരകളുടെ സംരക്ഷണമേറ്റെടുക്കാൻ തയ്യാറായി നിരവധി കമ്പനികൾ വന്നിട്ടുണ്ടെങ്കിലും പ്രവർത്തങ്ങൾ എങ്ങുമെത്തിയിട്ടില്ല. സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായുള്ള ഡിസൈൻ പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കനാൽക്കരയുടെ സൗന്ദര്യവത്‌കരണത്തിന് മാതൃകയാക്കാവുന്ന പ്രവർത്തനം നടത്തിയ കയർ കോർപ്പറേഷൻ ഓഫീസിനു മുൻവശത്ത്‌ വാണിജ്യക്കനാലിന്‌ ഇരുകരകളിലുമായി സ്ഥാപിച്ച കയർ പാർക്ക്‌ കൃത്യമായ സംരക്ഷണമില്ലാതെ നശിച്ചുതുടങ്ങി. സെൽഫി പോയിന്റും നശിച്ച അവസ്ഥയിലാണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അഭിഭാഷകയെ മർദിച്ച സംഭവം : ബെയ്ലിൻ ദാസിൻ്റെ അഭിഭാഷക അംഗത്വം റദ്ദാക്കണമെന്ന് ശുപാർശ

0
തിരുവനന്തപുരം: വഞ്ചിയൂരിൽ യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ബെയ്ലിൻ ദാസിൻ്റെ...

ഇടിമിന്നല്‍ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: ഇന്നും 15, 18 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും...

തലപോയാലും ജനങ്ങള്‍ക്കൊപ്പം നിലകൊള്ളും ; കോന്നി എം.എല്‍.എ ജനീഷ് കുമാര്‍

0
കോന്നി : തലപോയാലും ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്ന് കോന്നി എം.എല്‍.എ അഡ്വ. കെ.യു...

ബിവറേജസിന് മുന്നിൽ ക്യൂ നിൽക്കുന്നതിനിടയിലുണ്ടായ തര്‍ക്കത്തിൽ ബിയർ കുപ്പി കൊണ്ട് കുത്തേറ്റ് ഒരാൾ കൊല്ലപ്പെട്ടു

0
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് ബിവറേജസിന് മുന്നിൽ ക്യൂ നിൽക്കുന്നതിനിടയിലുണ്ടായ തര്‍ക്കത്തിൽ ബിയർ...