കുവെെറ്റ്: ഹാജര്‍ രേഖപ്പെടുത്താന്‍ വേണ്ടി ഫിംഗര്‍ പ്രിന്റ് മെഷീനുകളില്‍ കൃത്രിമം കാണിച്ച പ്രവാസികൾ കുവെെറ്റിൽ അറസ്റ്റിൽ. നാല് പ്രവാസികൾ ആണ് കുവെെറ്റിൽ അറസ്റ്റിലായത്. ഓള്‍ഡ് ജഹ്റ ഹോസ്‍പിറ്റലില്‍ സെക്യൂരിറ്റി ഗാര്‍ഡുമാരായി ജോലി ചെയ്തിരുന്നവരെയാണ് അറസ്റ്റിലായിരിക്കുന്നത്. കുവെെറ്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ആണ് ഇവരെ അറസ്റ്റ് ചെയ്തത്. നഴ്സിങ് ജീവനക്കാര്‍ക്ക് പ്ലാസ്റ്റിക് വിരലടയാളങ്ങള്‍ ഉപയോഗിച്ച് വ്യാജമായി ഹാജര്‍ രേഖപ്പെടുത്താന്‍ സഹായം ചെയ്തുകൊടുത്തു. അന്വേഷണത്തില്‍ ഇവർ കുറ്റം ചെയ്തായി കണ്ടെത്തി. നഴ്സുമാരില്‍ നിന്ന് പണം വാങ്ങിയായിരുന്നു ഇവർ സഹായം ചെയ്തത്. കുവെെറ്റ് മാധ്യമങ്ങൾ ആണ് വാർത്ത് റിപ്പോർട്ട് ചെയ്യുന്നത്. ജീവനക്കാരില്‍ ഒരാള്‍ ഇക്കാര്യം മനസ്സിലാക്കുകയും രഹസ്യമായി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് അധികൃതർ എത്തി അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തുകയായിരുന്നു.
ഹാജര്‍ രേഖപ്പെടുത്തുന്ന മെഷീനിൽ പ്ലാസ്റ്റിക് വിരലടയാളം കൊണ്ട് ഹാജര്‍ രേഖപ്പെടുത്തുന്ന ഒരു സെക്യൂരിറ്റി ജീവനക്കാരനെ അധികൃതർ പിടിക്കൂടി. ഇയാളെ ചോദ്യം ചെയ്തപ്പോൾ ആണ് മൂന്ന് സഹപ്രവർത്തകരുടെ പേരുകൾ അദ്ദേഹം പറഞ്ഞത്. അങ്ങനെ വിശദമായി ഇദ്ദേഹത്തെ ചോദ്യം ചെയ്തപ്പോൾ ആണ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന നിരവധി ജീവനക്കാരുടെ വിരലടയാളങ്ങള്‍ ഇവരുടെ കൈവശമുണ്ടെന്ന് മനസ്സിലാക്കിയത്. കൃത്രിമം കാണിച്ച എല്ലാ ജീവനക്കാരുടെയും വിവരങ്ങള്‍ പബ്ലിക് പ്രോസിക്യൂഷന് അന്വേഷണ ഉദ്യോഗസ്ഥർ നൽകിയിട്ടുണ്ട്. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം കൂടുതൽ നടപടികൾ സ്വീകരിക്കും.