പയ്യോളി : ഉടമ താക്കോൽ എടുക്കാൻ മറന്നത് കാരണം വീടിനു മുന്നിലെ റോഡിൽ നിർത്തിയിട്ട സ്കൂട്ടർ കള്ളൻ കൊണ്ടുപോയി. തിക്കോടി പള്ളിക്കര പീടികക്കുനി ഷാജിയുടെ കെ എൽ 11 വി 8960 നമ്പർ സിൽവർ കളർ സ്കൂട്ടറാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് കളവുപോയത്. ഓട്ടോയിൽ വന്നിറങ്ങിയ ആളാണ് സ്കൂട്ടർ എടുത്തു കൊണ്ടു പോയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന ആധാരം, റേഷൻ കാർഡ് തുടങ്ങിയ വിലപ്പെട്ട രേഖകളും 8000 രൂപയും ഇതോെടാപ്പം നഷ്ടപ്പെട്ടിട്ടുണ്ട്. ഷാജി പയ്യോളി പോലീസിൽ പരാതി നൽകി.
താക്കോൽ എടുക്കാൻ മറന്നു ; സ്കൂട്ടറുമായി കള്ളൻ കടന്നു
RECENT NEWS
Advertisment