റാന്നി: നവകേരള സദസ്സിന്‍റെ റാന്നി നിയോജകമണ്ഡലംതല സംഘാടകസമിതി രൂപീകരണം നാളെ രാവിലെ 10.30 ന് റാന്നി വളയനാട്ട് ഓഡിറ്റോറിയത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്ന വികസന ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും പുതിയ ആശയങ്ങളും നിർദ്ദേശങ്ങളും ആരാഞ്ഞ് ഭാവി പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നതിനും വേണ്ടിയാണ് നവകേരള സദസ്സ് സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബർ 17ന് വൈകിട്ട് മൂന്നിന് റാന്നി എം എസ് ഹയർ സെക്കൻഡറി സ്കൂൾ വെച്ചാണ് നവ കേരള സദസ്സ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നത്. സമൂഹത്തിന്റെ നാനാ തുറകളിൽ ഉൾപ്പെട്ടവരെ ഉൾപ്പെടുത്തിയുള്ള വിശാലമായ സംഘാടകസമിതിയാണ് രൂപീകരിക്കപ്പെടുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.