കൊച്ചി : മുന്‍ ഡെപ്യുട്ടി സ്പീക്കറും മുതിര്‍ന്ന മുസ്‍ലിം ലീഗ് നേതാവുമായിരുന്ന കെ.എം. ഹംസക്കുഞ്ഞ് (84) അന്തരിച്ചു. കൊച്ചിയിലെ അദ്ദേഹത്തിന്റെ വസതിയില്‍വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1973 മുതല്‍ രണ്ടര വര്‍ഷം കൊച്ചി കോര്‍പ്പറേഷന്‍ മേയറായിരുന്നു.
മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി 1982ല്‍ മട്ടാഞ്ചേരിയില്‍നിന്നു കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു, പിന്നീട് നിയമസഭയുടെ ഡപ്യൂട്ടി സ്പീക്കറായി. ജിസിഡിഎ അതോറിറ്റി അംഗമായും കേരള ടൂറിസം ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12ന് തോട്ടത്തുംപടി ജുമാ മസ്ജിദ് പള്ളിയില്‍ സംസ്കാരം നടക്കും.