ഡല്‍ഹി : മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി (84) അന്തരിച്ചു. അന്ത്യം ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍. തലച്ചോറിലെ രക്തസ്രാവത്തിനും കോവിഡിനും ചികില്‍സയിലായിരുന്നു അദ്ദേഹം .
ഇന്ദിരാഗാന്ധി, പി.വി.നരസിംഹറാവു, മന്‍മോഹന്‍ സിങ് മന്ത്രിസഭകളില്‍ അംഗമായിരുന്ന പ്രണബ് മുഖര്‍ജി ധനം, വിദേശകാര്യം, പ്രതിരോധം, വാണിജ്യം തുടങ്ങിയ സുപ്രധാന വകുപ്പുകളില്‍ മന്ത്രിയായിരുന്നു. 1969 മുതല്‍ അഞ്ചുതവണ രാജ്യസഭയിലും മൂന്നുതവണ ലോക്‌സഭയിലും അംഗമായി. ഐഎംഎഫ്, ലോകബാങ്ക്, എഡിബി ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് അംഗം, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം, ലോക്‌സഭാ നേതാവ്, തുടങ്ങി വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാരത് രത്‌ന, പദ്മവിഭൂഷണ്‍ തുടങ്ങി ഒട്ടേറെ ദേശീയ, രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടി.