ഡൽഹി: കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ തിരികെ ബി.ജെ.പിയിലെത്തി. ഡൽഹി ബി.ജെ.പി ആസ്ഥാനത്ത് ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയുടെയുടെ നേതൃത്വത്തിൽ പാർട്ടിയിലേക്ക് സ്വീകരിച്ചു. കഴിഞ്ഞ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് ഷെട്ടാർ കോൺഗ്രസിൽ ചേർന്നത്. കഴിഞ്ഞ ദിവസം ഡൽഹിലെത്തിയ ഷെട്ടാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മുൻ മുഖ്യമന്ത്രിയും കർണാടകയിലെ മുതിർന്ന ബി.ജെ.പി നേതാവുമായ ബി.എസ്. യെദ്യൂരപ്പയ്‌ക്കൊപ്പമാണ് ഷെട്ടാർ ബി.ജെ.പി ആസ്ഥാനത്തെത്തിയത്.
കോൺഗ്രസ് ടിക്കറ്റിൽ ഡഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ മത്സരിച്ച ഷെട്ടാർ കനത്ത തോൽവി ഏറ്റുവാങ്ങിയിരുന്നു. പിന്നീട് കോൺഗ്രസ് ഷെട്ടാറിനെ കർണാടക നിയമനിർമ്മാണ കൗൺസിൽ അംഗമാക്കി. ‘പാർട്ടി എനിക്ക് മുൻകാലങ്ങളിൽ ഒരുപാട് ഉത്തരവാദിത്വങ്ങൾ തന്നു. ചില പ്രശ്നങ്ങൾ കാരണം കോൺഗ്രസിലേക്ക് പോയി.