ന്യൂഡല്‍ഹി : മുന്‍ മന്ത്രിയും സാമൂഹിക പ്രവര്‍ത്തകനുമായ സ്വാമി അഗ്‌നിവേശ് അന്തരിച്ചു. ഇന്ന് വൈകുന്നേരം 6:55നാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍റ് ബൈലറി സയന്‍സില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ വെന്‍റിലേറ്ററില്‍ ചികിത്സയിലായിരിക്കെയാണ് ഇന്ന് മരണം സംഭവിച്ചത്.
രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര തകരാര്‍ സംഭവിച്ചെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വഴി ആശുപത്രി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.