Monday, April 28, 2025 2:49 am

പദ്ധതികൾ അനിശ്ചിതമായി നീണ്ടുപോകുന്നത് സർക്കാരിന്റെ പോരായ്മയാണെന്ന് മുൻ മന്ത്രി തോമസ് ഐസക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഭരണത്തിനെതിരെ വിമർശനവുമായി മുൻ മന്ത്രി തോമസ് ഐസക്. വൻകിട പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നില്ലെന്നും സേവന മേഖലയെക്കുറിച്ചും ജനങ്ങളുടെ പരാതികൾ കൂടിവരികയാണെന്നും ചിന്തയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ അദ്ദേഹം കുറ്റപ്പെടുത്തുന്നു. വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന ഏജൻസികളുടെ പ്രവർത്തനം കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണെന്നും പാർട്ടി പ്രസിദ്ധീകരണത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി. പദ്ധതികൾ അനിശ്ചിതമായി നീണ്ടുപോകുന്നത് സർക്കാരിന്റെ പോരായ്മയാണ്. സേവനമേഖലയിലെ രണ്ടാംതലമുറ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നില്ല.

ഭരണ സംവിധാനങ്ങളുടെ പരാജയം സ്വകാര്യവത്കരണം ആവശ്യം ശക്തിപ്പെടുത്തും. നവ ഉദാരവത്കണ സർക്കാർ നയത്തിന് ബദലായി ജനകീയ ഭരണയന്ത്രത്തിന് രൂപം നൽകണം. അധികാര വികേന്ദ്രീകരണം വീണ്ടും ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിനുള്ള പരിശ്രമവും വിജയിച്ചില്ല. സന്നദ്ധപ്രവർത്തകരെ അപമാനിച്ച് പിരിച്ചുവിട്ട രീതിമൂലം വളരെ ചുരുക്കം പേർ മാത്രമേ പഴയതുപോലെ പ്രവർത്തനരംഗത്തു തിരിച്ചുവരാൻ തയ്യാറായുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജനകീയത വീണ്ടെടുക്കുക. പങ്കാളിത്താസൂത്രണ പ്രക്രിയയിൽ നൂതനപദ്ധതി കൾ ആവിഷ്കരിക്കുക, സുതാര്യതയും നഷ്ടോത്തരവാദിത്വവും ഉറപ്പുവരുത്തുക തുടങ്ങിയവയിൽ സംസ്ഥാനം മുന്നോട്ട് പോകേണ്ടതുണ്ട്.

ഭരണ നിർവ്വഹണവുമായി ബന്ധപ്പെട്ട് നീണ്ടനിര പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം ലേഖനത്തിൽ കുറ്റപ്പെടുത്തി. റെഗുലേറ്ററി വകുപ്പുകൾ പലപ്പോഴും ജനവിരുദ്ധമാകുന്നുവെന്നും പോലീസ് കാലഹരണപ്പെട്ട ചട്ടങ്ങൾ മാറ്റുന്നില്ലെന്നും വിമർശനമുണ്ട്. കാർഷിക മേഖലയിലെ വളർച്ച രൂക്ഷമായ മുരടിപ്പിൽ തുടരുകയാണ്. പ്രതികൂലമായ കമ്പോള സ്ഥിതിയാണ് അടിസ്ഥാന കാരണം. ഇതിനെ മറികടക്കാൻ ഉല്പാദനക്ഷമതയും ഉല്പാദനവും ഉയർത്തുന്നതിനുള്ള പാക്കേജ് ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴഞ്ചേരിയിൽ പടക്കക്കടയിൽ തീപിടുത്തം ; ഒരാള്‍ക്ക് പൊള്ളലേറ്റു

0
പത്തനംതിട്ട: കോഴഞ്ചേരിയിൽ പടക്കക്കടയിൽ തീപിടുത്തം. സംഭവത്തിൽ ഒരാള്‍ക്ക് പൊള്ളലേറ്റു. പടക്കക്കടയ്ക്ക് അടുത്തുള്ള...

ഇടമറ്റം വിലങ്ങുപാറയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാർ എതിർദിശയില്‍ നിന്നും വന്ന വാഹനവുമായി കൂട്ടിയിടിച്ച്‌ അപകടം

0
പാലാ: ഇടമറ്റം വിലങ്ങുപാറയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാർ എതിർദിശയില്‍ നിന്നും വന്ന...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടാനച്ഛനും കുട്ടിയുടെ അമ്മയും അറസ്റ്റിൽ

0
മാന്നാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടാനച്ഛനും കുട്ടിയുടെ അമ്മയും അറസ്റ്റിൽ. കഴിഞ്ഞ...

16 കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ

0
തിരുവനന്തപുരം: മണക്കാട് 16 കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ. സംഭവത്തിൽ...