യു.കെ : മകന്‍ സ്വന്തമായി നിര്‍മ്മിച്ച സ്വകാര്യ വിമാനത്തില്‍ ലണ്ടന്‍ ചുറ്റി ആർഎസ്പി നേതാവും മുൻ എം എൽ എയുമായ പ്രൊഫ.എ വി താമരാക്ഷനും ഭാര്യ ഡോ.സുകൃതലതയും. ഭാര്യയുടെ പിറന്നാള്‍ ദിനത്തിലാണ് മകന്‍ നിര്‍മ്മിച്ച വിമാനത്തില്‍ മുന്‍ എം എല്‍ എയുടെ അഭിമാന പറക്കല്‍. 2022ലാണ് മലയാളികള്‍ക്ക് അഭിമാനമായി ലണ്ടനില്‍ സ്വകാര്യ സ്ഥാപനത്തില്‍ എന്‍ജിനീയര്‍ ആയ അശോക് ആലിശ്ശേരിൽ താമരാക്ഷൻ സ്വന്തം കുടുംബത്തിനായി ഒരു വിമാനം ഉണ്ടാക്കി പറപ്പിച്ചത്. ലോകശ്രദ്ധ പിടിച്ചുപറ്റിയ നേട്ടമായിരുന്നു യുകെയിൽ നിർമ്മിച്ച ആദ്യത്തെ Sling TSi ഹോംബിൽറ്റ് വിമാനങ്ങളിൽ ഒന്നായ അശോകിന്റെ ജി – ദിയ. തന്റെ ഇളയ മകളുടെ പേരാണ് വിമാനത്തിന് അശോക് തിരഞ്ഞെടുത്തത്. 2019ൽ സ്വകാര്യ പൈലറ്റ് ലൈസൻസ് നേടിയ അശോക് ലണ്ടനിൽ ചെറിയ യാത്രകൾക്കായി ചെറിയ വിമാനങ്ങൾ വാടകയ്‌ക്കെടുത്ത് ഉപയോഗിക്കുമായിരുന്നു. രണ്ട് സീറ്റുകളുള്ള വിമാനം തന്റെ വളരുന്ന കുടുംബത്തിന് മതിയാകില്ലെന്ന് മനസിലാക്കിയാണ് സ്വന്തമായി തങ്ങൾക്കു സൗകര്യപ്രദമായ ഒരു വിമാനം നിർമ്മിക്കാനുള്ള ആശയത്തിലേക്ക് എത്തുന്നത്. കോവിഡ് കാലഘട്ടത്തിൽ തന്റെ വീട്ടിലെ പിന്‍വശത്തെ തോട്ടത്തില്‍ ചെറിയൊരു ഷെഡ് ഉണ്ടാക്കി അതിലായിരുന്നു അശോകിന്റെ വിമാന നിർമ്മാണം. ഓരോ ഘട്ടത്തിലും യുകെ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പരിശോധന ഉണ്ടായിരുന്നു. ബ്രിട്ടനിലെ ഒരു ഹാംഗറിലാണ് നിർമാണത്തിന്റെ അവസാന ഘട്ടം നടന്നത്. മൂന്ന് മാസത്തെ തുടർച്ചയായ പരീക്ഷണത്തിന് ശേഷം 2022 ഫെബ്രുവരിയിലാണ് ഇത് ആദ്യമായി പറന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1