റാന്നി : എസ് എൽ പുരം അവാർഡ് ഫോർ മികച്ച പൊതുപ്രവർത്തകൻ അവാർഡ് ഹൈകോടതി ജഡ്ജ് എൻ നാഗരീഷിൽ നിന്നും മുൻ എംഎൽഎ രാജു എബ്രഹാം ഏറ്റുവാങ്ങി. രാഷ്ട്രീയ- സാംസ്കാരിക – സാമൂഹിക രംഗങ്ങളിൽ കയ്യൊപ്പ് പതിഞ്ഞ പൊതുപ്രവർത്തകൻ, ഓരേ നിയോജകമണ്ഡലത്തിൽനിന്നും 25 വർഷം തുടർച്ചയായി എം എൽ എ ആയി തെരഞ്ഞെടുക്കപ്പെട്ടു. ശബരിമല മാസ്റ്റർപ്ലാൻ എന്ന ആശയം കൊണ്ടുവരികയും നടപ്പിലാക്കാൻ നേതൃത്വം നൽകി. ഗവി ലോക ടൂറിസം ഭൂപടത്തിൽ എത്തിച്ച് ലോക ശ്രദ്ധയിൽപ്പെടുത്തി. ശബരിമല വിമാനത്താവളമെന്നാവശ്യം ആദ്യമായി നിയമസഭയിൽ ഉന്നയിച്ചു. കോവിഡിൽ നാട് വിറങ്ങലിച്ച് നിന്നപ്പോൾ ഇറ്റലിയിൽ നിന്നും വന്ന കോവിഡ് രോഗികളായ മാതാപിതാക്കളെ നേരിട്ട് ആശുപത്രിയിൽ എത്തിക്കുകയും കേരളത്തിലെ ആദ്യ കോവിഡ് കെയർ സെന്റർ റാന്നിയിൽ തുറക്കുവാൻ മാതൃക കാണിച്ചു. 2018 ലെ -മഹാപ്രളയം – തുടർച്ചയായി 17 മണിക്കൂർ സമയം ഫയർ ഫോഴ്സിനോടൊപ്പം ബോട്ടിൽ കരക്കിറങ്ങാതെ ഒറ്റ ദിവസം 240 പേരെ രക്ഷപ്പെടുത്തുന്നതിനു നേതൃത്വം നൽകി. മികച്ച നിയമസഭാ അംഗമായും 20 വർഷത്തോളം പാർട്ടി വക്തവായും ടെലിവിഷൻ ചർച്ചകളിൽ തിളങ്ങിയ രാജു എബ്രഹാം തിലകൻ സ്മാരക ചെയർമാൻ, ഗിരീഷ് കർണാട് തീയേറ്റർ രക്ഷാധികാരി എന്ന നിലയിലും കലാ സാംസ്ക്കാരിക രംഗത്ത് മികച്ച നാടക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇതിനോടകം നിരവധി അവാർഡുകൾ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.