പത്തനംതിട്ട : മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസിന്‍റെ സമുന്നത നേതാവുമായിരുന്നു ഡോ. മന്‍മോഹന്‍ സിങിന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഡി.സി.സി ആസ്ഥാനമായ പത്തനംതിട്ട രാജീവ് ഭവനില്‍ ഡോ. മന്‍മോഹന്‍ സിങിന്‍റെ ഛായ ചിത്രത്തിന് മുന്‍പില്‍ ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി വൈസ് പ്രസിഡന്‍റ് എ. സുരേഷ് കുമാര്‍, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ജനറല്‍ സെക്രട്ടറി സജി കൊട്ടയ്ക്കാട്, കോന്നി ബ്ലോക്ക് പ്രസിഡന്‍റ് ദീനാമ്മ റോയി, മുന്‍ ബ്ലോക്ക് പ്രസിഡന്‍റ് അബ്ദുള്‍കലാം ആസാദ്, ഒ.ഐ.സി.സി ദുബായ് ചാപ്റ്റര്‍ ട്രഷറര്‍ ബിജു എബ്രഹാം കുളത്തൂര്‍, നേതാക്കളായ ബിനു മൈലപ്രാ, സുലേഖ .വി നായര്‍, കെ. ജയകൃഷ്ണന്‍, ഗോപാലകൃഷ്ണന്‍ നായര്‍, പി.ആര്‍. രാധകൃഷ്ണന്‍ നായര്‍ എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി.
സാമ്പത്തിക ഉദാരവല്‍ക്കരണ നടപടികളിലൂടെ ഇന്‍ഡ്യന്‍ സമ്പത് വ്യവസ്ഥയെ ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറ്റി ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കിയ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനെ രാജ്യം എക്കാലവും ഓര്‍മ്മിക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ ആദരസൂചമകായി നാളെ (ഡിസംബര്‍ 28 ശനിയാഴ്ച) രാവിലെ 9 മണിക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട അബാന്‍ ജംഗ്ഷനില്‍ നിന്നും മൗനജാഥയും മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ ഡി.സി.സി പ്രസിഡന്‍റിന്‍റെ അദ്ധ്യക്ഷതയില്‍ സര്‍വ്വകക്ഷി അനുശോചന യോഗവും സംഘടിപ്പിക്കുമെന്ന് ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം പറഞ്ഞു. നാളെ (ഡിസംബര്‍ 28) വെകിട്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും സര്‍വ്വകക്ഷി അനുശോചന യോഗങ്ങള്‍ ചേരുമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി അറിയിച്ചു.