ചെന്നൈ: കൈക്കൂലി കേസിൽ തമിഴ്നാട് വൈദ്യുത വകുപ്പ് (ടിഎൻഇബി) മുൻ എഞ്ചിനീയർക്ക് രണ്ട് വർഷം തടവുശിക്ഷ. കോയമ്പത്തൂർ സ്വദേശി പാണ്ഡ്യനെയാണ് ശിക്ഷിച്ചത്. 2007ൽ റൈസ് മില്ലിന് വൈദ്യുതി കണക്ഷൻ നൽകാൻ വെങ്കിടാചലം എന്നയാളിൽ നിന്ന് 17,000 രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് ശിക്ഷ. തുടർന്ന് വെങ്കിടാചലം സേലം ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്‍റി കറപ്‌ഷനെ (ഡിവിഎസി) സമീപിച്ചു. 2007 ഫെബ്രുവരി 20ന് വെങ്കിടാചലത്തിൽ നിന്ന് കൈക്കൂലി തുക കൈപ്പറ്റുന്നതിനിടെ ഡിവിഎസി ഉദ്യോഗസ്ഥർ പാണ്ഡ്യനെ കയ്യോടെ പിടികൂടി. സേലം പ്രത്യേക കോടതിയിൽ നടന്ന കേസിന്‍റെ വിചാരണയിൽ പ്രതി പാണ്ഡ്യൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. രണ്ട് വർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1