തിരുവനന്തപുരo : വിതുര കല്ലാറ്റില്‍ ഒഴുക്കില്‍പ്പെട്ടെ ആളുടെ മൃതദേഹം കണ്ടെത്തി. വിതുര താവയ്ക്കല്‍ കടവിന് സമീപത്തും നിന്നാണ് മൃതശരീരം കിട്ടിയത്. ഈ ആഴ്ച്ചയില്‍ രണ്ടാമത്തെ ആള്‍ ആണ് ഒഴുക്കില്‍പ്പെട്ട് കല്ലാറില്‍ മുങ്ങി മരിച്ചത്.
ഞായറാഴ്ച ഉച്ചക്കുശേഷം വീട്ടില്‍ നിന്ന് പുറത്തുപോയ ആനപ്പാറ അംബേദ്കര്‍ ലക്ഷം വീട് കോളനിയില്‍ ബിനു പിന്നീട് തിരിച്ചെത്തിയില്ല. ആനപ്പാറ വൈക്കഞ്ചി കല്ലാര്‍ ആറ്റരുകില്‍ ബിനുവിന്റെ വസ്ത്രങ്ങള്‍ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് നാട്ടുക്കാര്‍ കണ്ടെത്തി. തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി വിതുര പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തി.
പക്ഷെ ആളെ കണ്ടെത്താനായില്ല. വീണ്ടും തിരിച്ചില്‍ തുര്‍ന്നു. അവസാനം ഇയാളുടെ വസ്ത്രങ്ങള്‍ കണ്ട ഭാഗത്തുനിന്ന് 8 കിലോമീറ്റര്‍ അകലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിതുര ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നാണ് മൃതദേഹം കരക്കെത്തിച്ചത്. ബിനു കല്ലാറില്‍ മീന്‍പിടിക്കാന്‍ പോയതാകുമെന്നാണ് പോലീസ് നിഗമനം. ഈ ആഴ്ച്ചയില്‍ രണ്ടാമത്തെ ആളാണ് കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്.