എറണാകുളം : നോര്‍ത്ത് പറവൂരില്‍ ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ച നിലയില്‍. സുനില്‍ (38), ഭാര്യ കൃഷ്ണേന്ദു (30), മകന്‍ ആരവ് ( മൂന്നര) എന്നിവരാണ് മരിച്ചത്.
തൂങ്ങി മരിച്ച നിലയിലാണ് സുനിലിന്റെയും, കൃഷ്ണേന്ദുവിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കട്ടിലില്‍ മരിച്ച നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.