ആലപ്പുഴ : ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14 -ാം വാര്‍ഡില്‍ പാട്ടുകളം കോളേനിയില്‍ വടക്കത്ത് വീട്ടില്‍ പരേതനായ പപ്പന്റെ മകന്‍ രജികുമാര്‍ (47) ഭാര്യ അജിത (42) എന്നിവരാണ് മരിച്ചത്. ഫോര്‍ വീലര്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ രജി മോനെയും അജിതയേയും സമീപ വാസികള്‍ ഉച്ച കഴിഞ്ഞ് 3 മണിയോടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
സമീപത്തുള്ള മാതാവിന്റെ തിരുസ്വരൂപത്തില്‍ പ്രാര്‍ത്ഥനയ്ക്കായി പോകാന്‍ അയല്‍വാസികളായ സ്ത്രീകള്‍ അജിതയെ വിളിക്കാനായി വീട്ടിലെത്തിയപ്പോള്‍ വീട് അകത്തു നിന്ന് പൂട്ടിയ നിലയില്‍ കണ്ടെത് സംശയം ജനിപ്പിച്ചു. ഇവര്‍ അയല്‍വാസികളായവരെ വിളിച്ച് പരിശോധിച്ചപ്പോള്‍ വീടിന്റെ രണ്ട് മുറികളിലായി ഇരുവരും തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. മണ്ണഞ്ചേരി പോലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.