രോഹ്തക് : ബര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്തിയിലെ വെങ്കല മെഡല്‍ ജേതാവായ പൂജ സിഹാഗിന്റെ ഭര്‍ത്താവ് അജയ് നന്ദലിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ രോഹ്തക് മേഖലയിലാണ് സംഭവം. പ്രദേശത്തെ മഹാറാണി കിഷോറി ജാട്ട് കന്യാ മഹാവിദ്യാലയ്ക്ക് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അമിത അളവില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതാണ് മരണകാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രാഥമിക നിരീക്ഷണത്തില്‍ തെളിഞ്ഞതായും മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.
കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവിന്റെ ഭര്‍ത്താവ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു
RECENT NEWS
Advertisment