കുളക്കട : കുളക്കട ഗ്രാമപഞ്ചായത്തിലെ താല്‍ക്കാലിക ഡ്രൈവറെ പഞ്ചായത്ത് ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂവറ്റൂര്‍ സ്വദേശി രഞ്ചിത്തിനെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി സംബന്ധമായ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ഒരു മാസം മുന്‍പ് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. രഞ്ചിത്തായിരുന്നു വര്‍ഷങ്ങളായി പഞ്ചായത്തിലെ ഡ്രൈവര്‍. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചതിന് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഡ്രൈവറെ പഞ്ചായത്ത് ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
RECENT NEWS
Advertisment