ഗുവാഹത്തി : നിധി കണ്ടെത്തുന്നതിനായി സ്വന്തം മക്കളെ ബലി നല്‍കാന്‍ ശ്രമിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍. അസം ശിവസാഗര്‍ ജില്ലയിലെ ദിമൗമുഖ് ഗ്രാമത്തിലാണ് സംഭവം. പ്രതികളെ അറസ്റ്റ് ചെയ്ത. പോലീസ് ഇവരുടെ ആറ് മക്കളെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ജാമിയൂര്‍ ഹുശെസന്‍, ഷരിഫുള്‍ ഹുസൈന്‍ എന്നിവര്‍ ഒരു വ്യാജ സിദ്ധന്റെ ഉപദേശ പ്രകാരം സ്വന്തം മക്കളെ ബലി നല്‍കാന്‍ ഒരുങ്ങുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.
സ്വന്തം മക്കളെ ബലി നല്‍കിയാല്‍ ഇവരുടെ വീടിന് സമീപം മാവിന്‍ ചുവട്ടില്‍ ഒളിഞ്ഞിരിക്കുന്ന സ്വര്‍ണം കണ്ടെത്താന്‍ കഴിയുമെന്നാണ് വ്യാജ സിദ്ധന്‍ ഇരുവരെയും വിശ്വസിപ്പിച്ചിരുന്നത്. അതേസമയം കുട്ടികളുടെ ആരോഗ്യം മോശമായ സാഹചര്യത്തിലാണ് സിദ്ധന്റെ ഉപദേശം തേടിയതെന്ന് പോലീസ് പിടിയിലായവരുടെ കുടുംബം പറയുന്നു.