ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ചെന്നൈയ്ക്കു സമീപമുള്ള തിരുവെള്ളൂര്‍ ജില്ലയിലെ കീഴ്ചേരി സെന്റ് ആന്റണീസ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ചത്. രാവിലെ സ്കൂളിലെത്തി മടങ്ങിയ വിദ്യാര്‍ഥിനിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണവിവരം യഥാസമയം അറിയിച്ചില്ലെന്നാരോപിച്ചു ബന്ധുക്കളും നാട്ടുകാരും കുട്ടിയുടെ വീടിനു സമീപം റോഡ് ഉപരോധം തുടങ്ങി. കള്ളക്കുറിച്ചി സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്കൂളിലും പരിസരങ്ങളിലും വന്‍ പോലീസ് സംഘത്തെ നിയോഗിച്ചു. കേസ് ക്രൈം ബ്രാഞ്ച് സി.ഐ.ഡി. വിഭാഗത്തിനു വിട്ടു.
തമിഴ്നാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടു ; സ്ഥലത്ത് വന്‍ സുരക്ഷ
RECENT NEWS
Advertisment