ന്യൂഡല്‍ഹി : ഹര്‍ഷ് വിഹാറിലെ ഹനുമാന്‍ പാര്‍ക്കില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. വസ്ത്രങ്ങള്‍ വലിച്ചുകീറിയ നിലയിലായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണം ആരംഭിച്ചതായി പോലീസ് പറയുന്നു.
ബെഞ്ചിന് സമീപമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആഴ്ചകള്‍ക്ക് മുന്‍പ് ഡല്‍ഹിയിലെ ശ്മശാനത്തില്‍ ഒന്‍പത് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയതിന്റെ നടുക്കം വിട്ടുമാറും മുന്‍പാണ് പുതിയ സംഭവം.