കൊല്ലം : കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പാട് അഴീക്കല്‍ ഹാര്‍ബറില്‍നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളത്തില്‍നിന്ന് വീണ് കാണാതായ അഴീക്കല്‍ നികര്‍ത്തില്‍ (തെക്കടുത്ത്) രാഹുല്‍ എന്ന കണ്ണന്‍റെ (32) മൃതദേഹം കണ്ടെത്തി. തൃക്കുന്നപ്പുഴ പതിയാങ്കരയില്‍ കടല്‍ഭിത്തിയിലെ കരിങ്കല്ലിനിടയില്‍ അടിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്. ദേവീപ്രസാദം എന്ന ഇന്‍ബോര്‍ഡ് വള്ളത്തിലെ മത്സ്യത്തൊഴിലാളിയായിരുന്നു. അഞ്ച് ദിവസം മുമ്പാണ് വള്ളത്തില്‍നിന്ന് വീണ് രാഹുലിനെ കാണാതായത്. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് മൃതദേഹം പരിസരവാസികള്‍ കാണുന്നത്.
കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
RECENT NEWS
Advertisment