തിരുവനന്തപുരം : യുവാവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീകാര്യം ചെക്കാലമുക്കില്‍ റിയാസിന്റെ മകന്‍ ഇമ്രാന്‍ (21) ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്.
ഇമ്രാന്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമ ആയിരുന്നതായി മാതാപിതാക്കള്‍ മൊഴി നല്‍കി. ഇമ്രാന്‍ എപ്പോഴും മുറിയടച്ചിരുന്നു ഗെയിമുകള്‍ കളിച്ചിരുന്നതായാണ് മാതാപിതാക്കള്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇമ്രാന്‍റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി മാറ്റി.