റാന്നി: വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്‌കൂളിന് വേണ്ടി നിർമ്മിക്കുന്ന പുതിയ വിദ്യാലയ മന്ദിരത്തിന്റെ ശിലാസ്ഥാപനം സി എസ് ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ നിർവഹിച്ചു. ആധുനിക സൗകര്യങ്ങളോട് കൂടിയ എട്ട് സ്മാർട്ട് ക്ലാസ്സ് മുറികളും അനുബന്ധ സൗകര്യങ്ങളും ചേർന്ന 5500 ചതുരശ്ര അടി വിസ്‌തീർണ്ണമുള്ള ഭാഗമാണ് ആദ്യ ഘട്ടത്തിൽ നിർമ്മിക്കുന്നത്. 1905 ൽ ഇംഗ്ലീഷ് മിഷ്നറി ബിഷപ്പ് ചാൾസ് ഹോപ് ഗിൽ നിർമ്മിച്ച പള്ളിക്കൂടത്തിന്റെ സ്ഥാനത്തുള്ള പഴയ കെട്ടിടം പൊളിച്ചു നീക്കി അതേ സ്ഥാനത്താണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. വെച്ചൂച്ചിറയിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം എന്ന പ്രത്യേകതയും സി എം എസ് മിഷ്നറിമാരുടെ ഇന്ത്യയിലെ എണ്ണൂറാമത്തെ മിഷൻ ഫീൽഡ് എന്ന സവിശേഷതയും വിദ്യാലയത്തിനുണ്ട്.
മഹായിടവക ട്രഷറർ റവ. ജിജി ജോൺ ജേക്കബ്, റവ. സജി കെ സാം, റവ. സോജി വർഗീസ് ജോൺ, റവ. സിബി മാത്യു, റവ. ബൈജു ഈപ്പൻ എന്നിവർ സഹ കാർമികത്വം വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ്, വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, അംഗങ്ങളായ രാജി വിജയകുമാർ, ഷാജി കൈപ്പുഴ, സജി കൊട്ടാരം, ഷാജി തോമസ്, എം. രാജാഗോപാൽ, ജോർജ് തോമസ്, അംബി പള്ളിക്കൽ, ജോസ് പാത്രമാങ്കൽ, ജോസ് സംഗീത,പി ടി എ പ്രസിഡന്റ് ഷൈനു ചാക്കോ, മദർ പി ടി എ പ്രസിഡന്റ് ഷൈനി ജോർജ്, എം ടി മത്തായി, സാം എബ്രഹാം, പി ടി മാത്യു, എം ജെ കോശി, ജോജി തോമസ് വർക്കി, സാം സി മാത്യു എന്നിവർ പ്രസംഗിച്ചു.