തിരുവനന്തപുരം: ബാർകോഴ വിവാദത്തിൽ കെട്ടിടത്തിനു വേണ്ടി ബാറുടമകൾ പിരിച്ചത് ഒരു ലക്ഷം രൂപ തന്നെ. ഇത് തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. 472 പേരിൽ നിന്നായി നാലരക്കോടി രൂപയാണ് പിരിച്ചത്. പണം നൽകിയവരുടെ വിശദാംശങ്ങൾ ഏപ്രിൽ ഒന്നിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ ഇട്ടു. പണം നൽകിയ ബാറുകളുടെ വിശദാംശങ്ങളടക്കം മീഡിയവണിന് ലഭിച്ചു. അപൂര്‍വം ചില ബാറുഉടമകള്‍ 50000 രൂപവെച്ചും പിരിവ് നല്‍കിയിട്ടുണ്ട്. എറണാകുളം ജില്ലയില്‍ നിന്ന് മാത്രം ഒരുകോടിയലധികം രൂപയാണ് പിരിച്ചെടുത്തത്.
ഇതിനിടെ മദ്യനയ കോഴ വിവാദത്തിൽ മൗനം പാലിച്ച് സർക്കാർ. പണപ്പിരിവിലും മദ്യനയത്തിലെ ഇളവിലും നിരവധി വിവരങ്ങൾ പുറത്തുവന്നിട്ടും മുഖ്യമന്ത്രി അടക്കമുള്ളവർ മൗനം തുടരുകയാണ്.. ഉദ്യോഗസ്ഥതലത്തിലെ വിശദീകരണങ്ങൾ മാത്രമാണ് പുറത്തുവരുന്നത്. മദ്യനയം മുന്നണിയിൽ ചർച്ച ചെയ്യാത്തതിനാൽ പ്രതികരണത്തിന്‍റെ കാര്യമില്ലെന്നാണ് സർക്കാർ പറയുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.