കോഴിക്കോട് : സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. മുഹമ്മദ് ഇഖ്‍ബാല്‍, എന്തീന്‍കുട്ടി, അഹമ്മദ് ഹംസ, ക്ലീറ്റസ് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചാണ് മുഹമ്മദ് ഇഖ്‍ബാല്‍, എന്തീന്‍കുട്ടി, അഹമ്മദ് ഹംസ എന്നിവര്‍ മരിച്ചത്. ഇന്നലെയാണ് മുഹമ്മദ് ഇഖ്‍ബാലും എന്തീന്‍കുട്ടിയും മരിച്ചത്.
ഇന്ന് മരിച്ച നല്ലളം അരീക്കാട് സ്വദേശി അഹമ്മദ് ഹംസ 12 ദിവസമായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ മരിച്ച ആലപ്പുഴ കനാൽ വാർഡ് സ്വദേശിയായ ക്ലീറ്റസിനും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിൽ പനിക്ക് ചികിത്സ തേടിയ ക്ലീറ്റസിന്‍റെ സ്രവം പരിശോധനയ്ക്കായി എടുത്തിരുന്നു. ക്ലീറ്റസിന്‍റെ പരിശോധനാഫലം പോസിറ്റീവായി.