Monday, April 21, 2025 6:10 pm

ഇത് കലക്കി ആശാനേ, ഒന്ന് ചാർജ് ചെയ്‌താൽ 465 കി.മീ. ഓടാം ; ദേ കാണ് പുതിയ ടാറ്റ നെക്സോൺ ഇവിയെ

For full experience, Download our mobile application:
Get it on Google Play

മ്മുടെ നിരത്തുകളിൽ ഇലക്‌ട്രിക് കാറുകൾ നിറയാൻ ഒരേയൊരു കാരണമേയുള്ളൂ. ടാറ്റ മോട്ടോർസ് എന്ന വാഹന നിർമാതാക്കളുടെ കഴിവാണ് വൈദ്യുത കാറുകളെ ഇത്രയും ജനപ്രിയമാക്കിയതെന്ന് മറ്റൊരു സംശയവുമില്ലാതെ പറയാം. ആദ്യ മോഡലായ നെക്സോൺ ഇവിയാണ് വിജയത്തിൽ നിർണായകമായത്. പിന്നീട് ഈ രംഗത്തെ ചൂടുപിടിപ്പിക്കാനായി ടിഗോറും ടിയാഗോയും ഇവി വേഷമണിഞ്ഞ് എത്തി. എങ്കിലും നെക്സോൺ ഇവിയോടായിരുന്നു ആളുകൾക്ക് കൂടുതൽ അടുപ്പം. ഏകദേശം മൂന്ന് വര്‍ഷത്തോളമായി ഇലക്ട്രിക് പാസഞ്ചർ കാർ വിഭാഗത്തിൽ ആധിപത്യം പുലർത്തിയ കോംപാക്‌ട് ഇലക്‌ട്രിക് എസ്‌യുവി ദേ ഇപ്പോൾ മുഖംമിനുക്കലിന് വിധേയമായിരിക്കുകയാണ്. പെട്രോൾ, ഡീസൽ മോഡലുകൾക്ക് അടുത്തിടെ ലഭിച്ച ഫെയ്‌സ്‌ലിഫ്റ്റിന് സമാനമാണ് പുതിയ നെക്സോൺ ഇവിയുടെ മാറ്റങ്ങളും. ആദ്യ ഫെയ്‌സ്‌ലിഫ്റ്റിലൂടെ നെക്‌സോൺ ഇവിയെ ആധുനിക യുഗത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് കമ്പനിയിൽ നിന്നും ഉണ്ടാവുന്നത്.

നെക്സോൺ ഡോട്ട് ഇവി (Nexon.EV) എന്നാണ് കമ്പനി ഈ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ വിശേഷിപ്പിക്കുന്നത്. പുതിയ മോഡലിനെ ഇന്ന് പ്രദർശിപ്പിച്ചുവെങ്കിലും വില പ്രഖ്യാപനവും അവതരണവും മറ്റ് വിശദാംശങ്ങളും സെപ്റ്റംബർ 14-ന് ആയിരിക്കും പ്രഖ്യാപിക്കുക. അതേസമയം വാഹനത്തിനായുള്ള ബുക്കിംഗ് കമ്പനി ഇവി ദിനമായ സെപ്റ്റംബർ 9 മുതൽ ആരംഭിക്കും. മോഡൽ വാങ്ങാൻ താത്പര്യമുള്ളവർക്ക് 21,000 രൂപ ടോക്കൺ തുകയായി നൽകി എസ്‌യുവി പ്രീ-ബുക്ക് ചെയ്യാം. ഡിസൈനിലേക്ക് വന്നാൽ സാധാരണ നെക്സോൺ പോലെ തന്നെ, ഇവിലേക്കുള്ള പരിഷ്ക്കാരങ്ങൾ ഏറെക്കുറെ കാഴ്ച്ചയിൽ മാത്രമാണുണ്ടാവുക. ടാറ്റ കർവ് കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവയാണ് സ്റ്റൈലിംഗ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ നിലവിലെ നെക്‌സോണും നെക്‌സോൺ ഇവിയും ഇലക്‌ട്രിക് ബ്ലൂ ആക്‌സന്റുകളെ മാറ്റിനിർത്തി പരസ്പരം ഒരുപോലെ കാണപ്പെടാനും തുടങ്ങിയിട്ടുണ്ട്. ആയതിനാൽ ഒറ്റനോട്ടത്തിൽ ഇവിയാണോ പെട്രോളാണോയെന്ന് മനസിലാക്കാൻ ബുദ്ധിമുട്ടായിരിക്കും.

പുത്തന്‍ രൂപകല്‍പ്പന ശരിക്കും ഒരു ലക്ഷ്വറി കാര്‍ ഫീലാണ് സമ്മാനിക്കുന്നത്. ഒരു പുതിയ എൽഇഡി ഡിആർഎൽ പാറ്റേണിന്റെ രൂപമാണ് പെട്രോൾ-ഡീസൽ മോഡലുകളിൽ നിന്നും നെക്സോൺ ഇവിയെ വേറിട്ടുനിർത്തുന്നത്. നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിൽ എൽഇഡി ഡിആർഎല്ലുകൾക്ക് ഒരു സ്പ്ലിറ്റ് സമീപമാണുള്ളത്. എന്നാൽ ഇവിയുടെ മുൻവശത്ത് കണക്റ്റഡ് ഡിസൈനാണ് ടാറ്റ മോട്ടോർസ് മുന്നോട്ടുകൊണ്ടുപോവുന്നത്. പെട്രോൾ, ഇവി മോഡലുകൾ തമ്മിലുള്ള പ്രധാന ദൃശ്യ വ്യത്യാസം ഇതായിരിക്കും. ബാക്കിയെല്ലാം സമാനമാണ്.സീക്വൻഷ്യൽ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും (DRLs) പ്രധാന ക്ലസ്റ്ററിനായി ട്രപസോയ്ഡൽ ഹൗസിംഗുകളുമുള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈൻ മനോഹരമായാണ് പൂർത്തിയാക്കിയിരിക്കുന്നത്.

താഴത്തെ ബമ്പറിൽ ഒരു വലിയ ഗ്രില്ലും അതിന് കുറുകെ ഒരു കട്ടിയുള്ള പ്ലാസ്റ്റിക് ബാറുമാണ് നൽകിയിരിക്കുന്നത്. പിൻഭാഗത്തേക്ക് നോക്കിയാൽ കണക്‌റ്റഡ് എൽഇഡി ടെയിൽ ലാമ്പുകളാണ് നെക്‌സോൺ ഇവിക്ക് നൽകിയിരിക്കുന്നത്. പ്രൈം, മാക്‌സ് എന്നിവയ്ക്ക് പകരം ലോംഗ് റേഞ്ച് (LR), മിഡ് റേഞ്ച് (MR) എന്നിങ്ങനെ വേരിയന്റുകൾ റീബാഡ് ചെയ്‌തു. മിഡ് റേഞ്ച് പതിപ്പിൽ 30kWh ബാറ്ററി പായ്ക്കും ലോംഗ് റേഞ്ചിൽ 40.5kWh ബാറ്ററി പായ്ക്കുമാണ് ഒരുക്കിയിട്ടുള്ളത്. LR വേരിയന്റ് 465 കിലോമീറ്റർ റേഞ്ചാണ് ഒറ്റ ചാർജിൽ വാഗ്ദാനം ചെയ്യുന്നത്. അതായത് മുമ്പത്തേക്കാൾ 12 കിലോമീറ്റർ കൂടുതലാണ് കിട്ടുന്നതെന്ന് സാരം. ഒറ്റ ചാർജിൽ 325 കിലോമീറ്റർ റേഞ്ചാണ് MR വേരിയന്റ് വാഗ്ദാനം ചെയ്യുന്നത്. മുമ്പത്തേതിനേക്കാൾ 13 കിലോമീറ്റർ കൂടുതലാണ് ഇതിൽ കിട്ടുക.

രണ്ട് വേരിയന്റുകളിലും ഇപ്പോൾ സ്റ്റാൻഡേർഡായി 7.2kW എസി ചാർജറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നെക്സോൺ ഇവി ഇപ്പോൾ വെഹിക്കിൾ ടു വെഹിക്കിൾ ചാർജിംഗും വെഹിക്കിൾ ടു ലോഡ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്നുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്. അതായത് പുതിയ മോഡൽ ഉപയോഗിച്ച് നിങ്ങൾക്ക് മറ്റ് ഇലക്ട്രിക്കൽ വീട്ടുപകരണങ്ങൾ അല്ലെങ്കിൽ മറ്റൊരു ഇവി പോലും ചാർജ് ചെയ്യാമെന്ന് സാരം. നെക്സോൺ ഇവിക്ക് ഇപ്പോൾ ഒരു പുതിയ ജെൻ-2 പെർമനന്റ് മാഗ്‌നറ്റ് സിൻക്രണസ് മോട്ടോറാണ് ലഭിക്കുന്നത്. മുൻപതിപ്പിലേതിനു വ്യത്യസ്‌തമായി 20 ശതമാനം ഭാരം കുറഞ്ഞതാണ്. 0-100 കിലോമീറ്റർ വേഗത വെറും 8.9 സെക്കൻഡിൽ കൈവരിക്കുമ്പോൾ 150 കിലോമീറ്ററാണ് വാഹനത്തിന് പുറത്തെടുക്കാനാവുന്ന പരമാവധി വേഗത. പുതിയ മാറ്റങ്ങൾ ഇലക്ട്രിക് എസ്‌യുവിയുടെ NVH ലെവലുകൾ മെച്ചപ്പെടുത്താനും സഹായിച്ചതായി ടാറ്റ അവകാശപ്പെടുന്നു. അകത്തേക്ക് കയറിയാൽ ഫീച്ചറുകളാൽ സമ്പന്നമായ അകത്തളമായിരിക്കും നിങ്ങളെ സ്വാഗതം ചെയ്യുക.

എക്സ്പ്രസ് കൂളിംഗും ഓട്ടോ ഡിഫോഗറും ഉള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളാണ് അകത്തെ പ്രധാന വിശേഷം. ബാക്കിയുള്ളവയെല്ലാം പെട്രോൾ പതിപ്പുകൾക്ക് സമാനമായ മാറ്റങ്ങളാണ്. സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, ISOFIX ആങ്കറേജുകൾ, ABS, ESP എന്നിവയും ലഭിക്കും. മുന്നിലും പിന്നിലും സെൻസറുകളുള്ള 360-ഡിഗ്രി ക്യാമറ, സീറ്റ് ബെൽറ്റ് റിമൈൻഡർ, ഫ്രണ്ട് പാർക്കിംഗ് അസിസ്റ്റ് എന്നിവയും പുതിയ ടാറ്റ നെക്സോൺ ഇവിയുടെ സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടുന്നുണ്ട്. ക്യാമറ പ്രവർത്തനക്ഷമമാക്കിയ ബ്ലൈൻഡ് വ്യൂ മോണിറ്ററും എസ്‌യുവിയുടെ മാറ്റുകൂട്ടുന്നുണ്ട്. ഹിൽ-ഡിസന്റ് കൺട്രോൾ, ഹിൽ-അസെന്റ് കൺട്രോൾ, പാനിക് ബ്രേക്ക് അലേർട്ട്, ഓട്ടോ വെഹിക്കിൾ ഹോൾഡ്, ഐ-ടിപിഎംഎസ് എന്നിവയ്‌ക്കൊപ്പം എമർജൻസി കോളും ബ്രേക്ക്‌ഡൗൺ കോളും സ്റ്റാൻഡേർഡായുള്ള മറ്റ് സുരക്ഷാ സാങ്കേതികവിദ്യകളിൽ ഉൾപ്പെടുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ പരിക്കേറ്റ് നാല് വയസുകാരിക്ക് ദാരുണാന്ത്യം

0
പുനെ: ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ പരിക്കേറ്റ് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. വിജയപുര...

മാർപാപ്പ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രോത്സാഹനവും പ്രത്യാശയും നൽകിയ വ്യക്തിയെന്ന് എ എൻ ഷംസീർ

0
തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ...

സ്വകാര്യ ബസും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
കൊച്ചി: എറണാകുളം പൂത്തോട്ടയ്ക്കു സമീപം പുത്തന്‍കാവില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടി...

വെണ്ണക്കാട് ദേശീയപാതയ്ക്ക് സമീപം കഞ്ചാവ് ചെടി കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി വെണ്ണക്കാട് ദേശീയപാതയ്ക്ക് സമീപം കഞ്ചാവ് ചെടി കണ്ടെത്തി....