ഖഗാരിയ : പതിനാല് വയസ്സുകാരിയെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തു. ബീഹാറിലെ ഖഹാറിയ ജില്ലയിലാണ് സംഭവം. ജന്മാഷ്ടമി ആഘോഷം കഴിഞ്ഞു മടങ്ങുന്ന വഴി മൂന്ന് യുവാക്കള്‍ ബൈക്കിലെത്തി കുട്ടിയെ തട്ടിക്കൊണ്ട് പോയി ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നെന്ന് പര്‍ബട്ട പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ സഞ്ജയ് കുമാര്‍ വിശ്വാസ് പറഞ്ഞു.
പെണ്‍കുട്ടിയ്ക്ക് സ്വകാര്യഭാഗങ്ങളില്‍ പരിക്കുണ്ട്. ബലാല്‍സംഗം ചെയ്ത ശേഷം പ്രതികള്‍ പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയത് കൊണ്ട് പെണ്‍കുട്ടി സംഭവിച്ചത് വീട്ടില്‍ പറഞ്ഞിരുന്നില്ല. പിറ്റേ ദിവസം രോഗബാധയുണ്ടായതിനെത്തുടര്‍ന്ന് പരിശോധിച്ച ഡോക്ടറാണ് പരിക്ക് കണ്ടെത്തിയത്. ബലാല്‍സംഗം ചെയ്ത രണ്ട് പേരുടെ പേരുവിവരങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അക്ഷയ് കുമാര്‍, ഗോകുല്‍ കുമാര്‍ എന്നിവരാണ് രണ്ട് പ്രതികള്‍. മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതികള്‍ക്കെതിരേ പോക്‌സോ ചുമത്തി. പ്രതികളെ പിടികൂടാനായിട്ടില്ല. പോലിസ് അന്വേഷണം വ്യാപിപ്പിച്ചു.