കൊച്ചി : കേരളത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ പൊട്ടലും ചീറ്റലും തുടങ്ങിക്കഴിഞ്ഞു. ഒന്നിനുപിറകെ മറ്റൊന്നായി ഫിനാന്‍സ് കമ്പിനികള്‍ പൂട്ടികൊണ്ടിരിക്കുകയാണ്. പലരും നിക്ഷേപകരുടെ പണംകൊണ്ട് നാടുവിടാനും നീക്കം നടക്കുന്നു. ഇതില്‍ ആശങ്കപൂണ്ടാണ് നിക്ഷേപകര്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ തങ്ങളുടെ നിക്ഷേപം പിന്‍വലിക്കാന്‍ എത്തുന്നത്. എന്നാല്‍ ആര്‍ക്കും നിക്ഷേപം മടക്കിനല്‍കുന്നില്ല. ജീവനക്കാരും ഉടമയും അവധി പറഞ്ഞ് തിരിച്ചയക്കുകയാണ് നിക്ഷേപകരെ. ബ്രാഞ്ചുകളില്‍ നിക്ഷേപം ആര്‍ക്കെങ്കിലും മടക്കിനല്കണമെങ്കില്‍ അതാത് ബ്രാഞ്ചിലെ ജീവനക്കാര്‍ തന്നെ പുതിയ നിക്ഷേപകനെ കണ്ടെത്തി പണം വാങ്ങി നല്‍കാനാണ് ചില മുതലാളിമാര്‍ നല്‍കിയിരിക്കുന്ന തിട്ടൂരം. അതായത് തങ്ങളുടെ കയ്യിലുള്ള പണം തിരികെ നല്‍കുവാന്‍ അവര്‍ തയ്യാറല്ല എന്നത് അടിവരയിട്ടു പറയുകയാണ്.
കോന്നി പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിലും ഇതുതന്നെയാണ് അരങ്ങേറിയത്. ഉടമകള്‍ അവധിപറഞ്ഞ് പിടിച്ചു നില്‍ക്കുകയായിരുന്നു. കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക് ഡൌണില്‍ നിര്‍ത്തിവെച്ച വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുവാന്‍ കാത്തിരിക്കുകയായിരുന്നു പോപ്പുലര്‍ ഉടമകള്‍. കുടുംബത്തോടെ ഓസ്ട്രേലിയയിലേക്ക് കടക്കുവാനായിരുന്നു പദ്ധതി. എന്നാല്‍ പത്തനംതിട്ട മീഡിയാ ഈ തട്ടിപ്പ് പുറം ലോകത്ത് എത്തിച്ചതോടെ എല്ലാ പദ്ധതികളും പാളുകയായിരുന്നു. ഏതാണ്ട് ഇതേ പാതയാണ് ഇപ്പോള്‍ കേരളത്തിലെ ചില സ്വകാര്യ ഫിനാന്‍സ് കമ്പിനികളും അവലംബിച്ചിരിക്കുന്നത്.
പോപ്പുലര്‍ ഫിനാന്‍സ് കോന്നി, മേരിറാണി പോപ്പുലര്‍ നിധി ലിമിറ്റഡ് കോന്നി, കേരള ഹൌസിംഗ് ഫിനാന്‍സ് ലിമിറ്റഡ് തിരുവനന്തപുരം, സേഫ് ആന്റ് സ്ട്രോങ്ങ് തൃശ്ശൂര്‍, കണ്ണൂര്‍ അര്‍ബന്‍ നിധി ലിമിറ്റഡ് , പി.ആര്‍.ഡി മിനി നിധി ലിമിറ്റഡ് കുറിയന്നൂര്‍ (പത്തനംതിട്ട), തറയില്‍ ഫിനാന്‍സ് ഓമല്ലൂര്‍ (പത്തനംതിട്ട), കേച്ചേരി ചിട്ടി ഫണ്ട് പുനലൂര്‍, എച്ച്.ഡി.ബി നിധി ലിമിറ്റഡ് ചെര്‍പ്പുളശ്ശേരി (പാലക്കാട്), ക്രിസ്റ്റല്‍ ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് തൊടുപുഴ, ജി.ബി.ജി നിധി ലിമിറ്റഡ് കാസര്‍ഗോഡ് ഇവയൊക്കെ സമീപനാളില്‍ നിക്ഷേപകരെ പറ്റിച്ച സ്ഥാപനങ്ങളാണ്. നിക്ഷേപകരുടെ ആയിരക്കണക്കിന് കോടികളാണ് ഈ തട്ടിപ്പുകാര്‍ വിഴുങ്ങിയത്.
കേരളത്തിലെ സ്വകാര്യ ഫിനാന്‍സ് കമ്പിനികളില്‍ പണം നിക്ഷേപിച്ചവര്‍ വന്‍ ദുരന്തത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. നേരും നെറിയുമില്ലാത്ത വന്‍ തട്ടിപ്പാണ് മിക്കയിടത്തും നടക്കുന്നത്. ഒഴുകിയെത്തുന്ന കോടികള്‍ ധൂര്‍ത്തിനും ആഡംബര ജീവിതത്തിനും ഉപയോഗിക്കുകയാണ് മിക്കവരും. തങ്ങള്‍ പിടിക്കപ്പെട്ടാല്‍ ജയിലില്‍ പോകുവാനും തയ്യാറായിട്ടാണ് പലരുടെയും നീക്കം. ഇതിനുള്ള മുന്‍കരുതലുകളും ഇവര്‍ സ്വീകരിച്ചുതുടങ്ങി. കഴിഞ്ഞ ചുരുങ്ങിയ നാളിനുള്ളില്‍ കേരളത്തിലെ നിരവധി സ്ഥാപനങ്ങള്‍ പൂട്ടിക്കെട്ടി. പലതും ഉടമകള്‍ അറിഞ്ഞുകൊണ്ട് പൊട്ടിക്കുകയായിരുന്നു. ലക്ഷക്കണക്കിന് നിക്ഷേപകരാണ് തോരാത്ത കണ്ണീരുമായി കഴിയുന്നത്. ഇനിയും ഇതിന്റെ വ്യാപ്തി കൂടും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033