മുംബൈ : 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ ഇൻസ്റ്റൻറ് ലോൺ ആപ്പ് സംഘം അറസ്റ്റിൽ. 14 പേരെയാണ് അറസ്റ്റ് ചെയ്തത്. മുംബൈ സിറ്റി ബ്രാഞ്ചിലെ സൈബർ പോലീസാണ് ഇവരെ കസ്റ്റഡി യില്‍ എടുത്തത്. പല സംസ്ഥാനങ്ങളിൽ നിന്നാണ് പതിനാല് പേരെയും അറസ്റ്റ് ചെയ്തത്. ലോൺ ആപ്പുകളുടെ ഭീഷണിയെ തുടർന്ന് മുംബൈ സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിലെ അന്വേഷണമാണ് അറസ്റ്റിലേക്ക് എത്തിയത്. അറസ്റ്റിലായവർക്ക് ചൈനീസ് ബന്ധമുണ്ടെന്നും ഇനിയും ഏറെ പേർ സംഘത്തിൽ ഉൾപ്പെട്ടതായി സംശയിക്കുന്നതായും പോലീസ് അറിയിച്ചു. ഇവർ 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പോലീസ് കണ്ടെത്തല്‍.
ഇൻസ്റ്റൻറ് ലോൺ ആപ്പ് തട്ടിപ്പ് ,തട്ടിപ്പ് സംഘം പോലീസ് വലയില്‍
RECENT NEWS
Advertisment