Monday, July 7, 2025 10:54 am

കയറ്റുമതി നിക്ഷേപമെന്ന പേരിൽ തട്ടിപ്പ് : ഒട്ടേറെപേർക്ക് നഷ്ടം കോടികൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കയറ്റുമതി ബിസിനസിൽ പണം നിക്ഷേപിച്ചാൽ ഇരട്ടി ലാഭം വാഗ്ദാനം ചെയ്തു കോടികൾ തട്ടിച്ച പേട്ടയിലെ എഎസ്കെ എക്സ്പോർട്ടിങ് ഗ്രൂപ്പിന്റെ വലയിൽ വീണത് നൂറിലേറെ പേർ. തട്ടിപ്പു പുറത്തു പറഞ്ഞ 12 പേർക്കു മാത്രം 5 കോടിയോളം രൂപ നഷ്ടമായി. സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ ആകാശ്, മാനേജിങ് പാർട്നർമാരായ സേവ്യർ, രമേശ് എന്നിവർക്കെതിരെ പേട്ട പൊലീസ് ഒരു കേസ് റജിസ്റ്റർ ചെയ്തു. വക്കം സ്വദേശിയിൽ നിന്ന് 1.32 കോടി രൂപ തട്ടിയെന്ന പരാതിയിലാണ് കേസ്. മറ്റു പരാതികൾ അതതു സ്റ്റേഷനുകളിലേക്കു കൈമാറി. സംരംഭകരുടെ പരിപാടിക്കിടെ മന്ത്രി പി.രാജീവ് പുരസ്കാരം സമ്മാനിച്ച് പൊന്നാട അണിയിക്കുന്ന ചിത്രം തട്ടിപ്പു നടത്താനായി ആകാശ് ദുരുപയോഗം ചെയ്തെന്നും കണ്ടെത്തി.

63 രാജ്യങ്ങളിലേക്ക് കയറ്റുമതി ലൈസൻസ് ഉണ്ടെന്നും നിക്ഷേപകരെ പാർട്നറാക്കി വൻതുക ലാഭം നൽകാമെന്നും വിശ്വസിപ്പിച്ചാണ് കബളിപ്പിച്ചതെന്നു പോലീസ് പറഞ്ഞു. വിശ്വാസം പിടിച്ചുപറ്റാൻ നിക്ഷേപകരുമായി വിദേശ ടൂർ നടത്തി. തമ്പാനൂരിലെ ആഡംബര ഹോട്ടലിൽ പരിപാടി നടത്തി ആളുകളെ ചേർത്തു. 9,40,000 രൂപയുടെ ഹെർബൽ ഉൽപന്നങ്ങൾ കയറ്റി അയയ്ക്കാൻ ഷിപ്പിങ് ചാർജ് സഹിതം 10 ലക്ഷം രൂപ നൽകിയാൽ 19 ലക്ഷമായി മൂന്നു മാസത്തിനകം തിരിച്ചു നൽകുമെന്നായിരുന്നു വാഗ്ദാനം. 2022ലെ നിക്ഷേപത്തിന് പറഞ്ഞ സമയം കഴിഞ്ഞിട്ടും ലാഭം കിട്ടിയില്ല. കൊടുത്ത പണം തിരികെ നൽകിയതുമില്ല. ഇതോടെയാണ് കബളിപ്പിക്കപ്പെട്ടെന്ന് നിക്ഷേപകർ മനസ്സിലാക്കുന്നത്. അന്വേഷണം ക്രൈംബ്രാഞ്ചിനു വിടണമെന്ന് പേട്ട പോലീസ് ശുപാർശ നൽകി .

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോടിയാട്ടുകര പള്ളിയോടം നീരണിഞ്ഞു

0
ചെങ്ങന്നൂർ : ഈ വർഷത്തെ വള്ളംകളികൾക്കും വള്ളസദ്യ വഴിപാടുകൾക്കും പങ്കെടുക്കാനും തിരുവോണത്തോണിക്ക്...

ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ 27 വരെ നടത്താൻ തീരുമാനം

0
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളിൽ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ 27...

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറ‍ഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറ‍ഞ്ഞു. രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില...

ബ്രിക്സിനെതിരെ വിമർശനവുമായി ഡോണൾഡ് ട്രംപ്

0
വാഷിങ്ടൺ : ബ്രിക്സിനെതിരെ വിമർശനവുമായി അമേരിക്കൻ പ്രസി‍‍ഡന്റ് ഡോണൾഡ് ട്രംപ്. ബ്രിക്സ്...