തിരുവനന്തപുരം: ഗ്രാമീണ യുവതീ-യുവാക്കൾക്ക് തൊഴിൽപരിശീലനം നൽകാനുള്ള കേന്ദ്രപദ്ധതി നടപ്പാക്കിയതിൽ തട്ടിപ്പുനടന്നെന്ന് സി.എ.ജി.യുടെ കണ്ടെത്തൽ. ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡി.ഡി.യു-ജി.കെ.വൈ.)യുടെ ഭാഗമായി തൊഴിൽപരിശീലനത്തിനുള്ള സ്വകാര്യസ്ഥാപനങ്ങളെ നിശ്ചയിച്ചതിലാണ് ക്രമക്കേട്. വ്യാജരേഖ നൽകിയും വ്യാജനിയമനം നടത്തിയും സ്വകാര്യസ്ഥാപനങ്ങൾക്ക് അനർഹമായ നേട്ടമുണ്ടാക്കാൻ അവസരമൊരുക്കി. ഇതേക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും വ്യാഴാഴ്ച നിയമസഭയിൽവെച്ച റിപ്പോർട്ടിൽ സി.എ.ജി. ആവശ്യപ്പെട്ടു. ദരിദ്രകുടുംബങ്ങളിൽനിന്നുള്ള 15-35 പ്രായമുള്ള ഗ്രാമീണ യുവതീ-യുവാക്കൾക്ക് നൈപുണി പരിശീലനവും സ്ഥിരവരുമാനമുള്ള തൊഴിലും ഉറപ്പാക്കാനുള്ളതാണ് ഡി.ഡി.യു-ജി.കെ.വൈ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 60:40 അനുപാതത്തിൽ വിഹിതം വഹിക്കുന്ന പദ്ധതിക്ക് കുടുംബശ്രീയാണ് നോഡൽ ഏജൻസി. കേന്ദ്രമാർഗരേഖയ്ക്കു വിരുദ്ധമായി വഞ്ചന നടന്നെന്നും ഇതു കണ്ടെത്തുന്നതിൽ കുടുംബശ്രീ പരാജയപ്പെട്ടെന്നുമാണ് സി.എ.ജി.യുടെ നിരീക്ഷണം.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.