തിരുവല്ല : സൗജന്യ അക്യുപ്രഷർ ക്യാമ്പ് മാർച്ച് 29 ശനിയാഴ്ച രാവിലെ 10 മുതൽ 2 വരെ തിരുവല്ല വൈ.എം.സി.എ യിൽ നടത്തുമെന്ന് പ്രൊഫ.ഡോ. മാമ്മൻ വർക്കി, ഷാജി ജോർജ്, റോയി പി ചാണ്ടി, ബിജു നൈനാൻ മരുതുക്കുന്നേൽ എന്നിവര്‍ അറിയിച്ചു.
—
6000 വർഷങ്ങൾക്ക് മുൻപ് ഭാരതത്തിൽ ആരംഭം കുറിച്ച് ഇപ്പോഴും തുടർന്നു വരുന്ന ഔഷധ രഹിത ചികിത്സാ രീതികളാണ് അക്യുപ്രഷറും അക്യുപങ്ചറും. മരുന്ന് ഉപയോഗിക്കുന്നില്ല എന്നതു കൊണ്ടുതന്നെ ശ്രീലങ്ക, മ്യാൻമാർ, അമേരിക്ക, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഈ ചികിത്സാ സമ്പ്രദായങ്ങൾ ജനകീയമായിക്കഴിഞ്ഞു. ഇൻഡ്യയിൽ അക്യുപ്രഷർ ചികിത്സയ്ക്ക് ഏറെ പ്രചാരം നല്കുന്നത് മുംബൈയിലെ ജയ് ഭഗവാൻ അക്യുപ്രഷർ സർവീസ് ഇൻറർ നാഷണൽ എന്ന സംഘമാണ്.
ഒട്ടുമിക്ക രോഗങ്ങളും പൂർണ്ണമായും ഭേദമാക്കാൻ ശരീരത്തിന് സ്വയം കഴിയും. മൃഗങ്ങളെയും പക്ഷികളെയും ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാകും. എന്നാല്‍ മനുഷ്യൻ മാത്രം അതിനായി കാത്തിരിക്കുന്നില്ല, അതിനുള്ള ക്ഷമയില്ല എന്നതാണ് സത്യം. മനുഷ്യന് മരുന്ന് വേണം, പ്രത്യേകിച്ച് മലയാളിക്ക്. അക്യുപ്രഷർ ചെയ്തു കൊണ്ടിരിക്കുമ്പോൾ തന്നെ രക്ത സംക്രമണം ത്വരിതപ്പെടുന്നു. അപ്പോൾ തന്നെ നാഡികളുടെ പ്രവർത്തനവും വളരെ സജീവമായിത്തീരുന്നു. അതുകൊണ്ട് ഉടനെ ഫലവും ലഭിക്കുന്നു. പാർശ്വഫലങ്ങൾ ഒന്നും ഇല്ലെന്ന പ്രത്യേകതയുമുണ്ട്. ഉദരരോഗങ്ങൾ, അസ്ഥി – പേശി – സന്ധി (കഴുത്ത്, തോൾ, നടുവ്, കൈകാലുകൾ) രോഗങ്ങൾ, ഉറക്കക്കുറവ്, ഓർമ്മക്കുറവ്, കേൾവിക്കുറവ്, കാഴ്ചക്കുറവ്, സൈനസൈറ്റിസ്, ഹൈ ബി പി, ശ്വാസതടസ്സം, ആർത്തവ തകരാറുകൾ, വേദന, നീര് തുടങ്ങിയ എല്ലാ സാധാരണ രോഗങ്ങളും മരുന്നില്ലാത്ത അക്യുപ്രഷർ കൊണ്ട് സുഖപ്പെടുന്നുണ്ട്. ഹൃദയാഘാതം, പക്ഷാഘാതം, ബോധക്ഷയം, തലചുറ്റൽ, ശർദ്ദിൽ, എക്കിൾ തുടങ്ങിയ അവശ്യ സന്ദർഭങ്ങളിൽ ജീവൻരക്ഷാ പോയിന്റുകളും ഫലപ്രദമായി ഉപയോഗിക്കാം.
തിരുവനന്തപുരത്തുള്ള Kerala State Resource Centre (SRC) ക്രമീകരിച്ചിരുന്ന ഡൽഹി IGNOU – ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അക്യുപ്രഷർ ആൻഡ് ഹോളിസ്റ്റിക് ഹെൽത്ത് കോഴ്സിന്റെ പരിശീലകനും മുംബൈ ജയ് ഭഗവാൻ അക്യുപ്രഷർ സർവീസ് ഇൻറർ നാഷനലിലെ ആചാര്യനുമായ ജോർജ് ജേക്കബ് നേതൃത്വം നൽകുന്ന വിദഗ്ധ സംഘമാണ് മാർച്ച് 29ന് ശനിയാഴ്ച തിരുവല്ലയില്‍ എത്തി രോഗികളെ പരിശോധിക്കുന്നത്. തിരുവല്ലയിലെ ദ ഗെറ്റ് റ്റുഗദർ, മാവേലിക്കരയിലെ വിചാര, നെടുങ്ങാടപ്പള്ളിയിലെ “സ്വാസ്ഥ “എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ ക്യാമ്പ് പൂർണമായും സൗജന്യമാണ്.
ചികിത്സ ആവശ്യമുള്ളവർ മാർച്ച് 29ന് ശനിയാഴ്ച രാവിലെ 10 നും ഉച്ചയ്ക്ക് 2 നും ഇടക്ക് തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള വൈ എം സി എ യിൽ എത്തേണ്ടതാണ്. ആചാര്യ ജോർജ് ജേക്കബിന്റെ 9324038501, 9446753840 എന്നീ ഫോൺ നമ്പരുകളിൽ മുൻകൂർ രജിസ്റ്റർ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രൊഫ.ഡോ. മാമ്മൻ വർക്കി 9446916374, ഷാജി ജോർജ് 9497029301, റോയി പി ചാണ്ടി 9495733773 എന്നിവരെ ബന്ധപ്പെടാം.