തിരുവല്ല: തിരുവല്ല കേന്ദ്രമാക്കി പ്രവർത്തിച്ചിവരുന്ന “ദ ഗെറ്റ് റ്റുഗദർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 26/10/2024 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് മൂന്നു മണിവരെ തിരുവല്ല വൈ എം സി എ യിൽ വെച്ച് സൗജന്യ അക്യുപ്രഷർ ചികിത്സ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആറായരത്തിലധികം വർഷത്തെ പാരമ്പര്യമുള്ള ഊഷധ രഹിത ചികിത്സ സമ്പ്രദായമായി അക്യുപ്രഷർ ചികിത്സയിൽ വിരൽ അമർത്തി ക്കൊണ്ട് രക്തചംക്രമണം ത്വരിതപ്പെടുത്തുന്നതിലൂടെ നാഡികളുടെ പ്രവർത്തനവും വളരെ സജീവമാകുന്നു. ഇതിലൂടെ യാതൊരു പാർശ്വഫലങ്ങളുമില്ലാതെ വളരെ പെട്ടെന്നുതന്നെ സൗഖ്യം ലഭ്യമാകുന്നു. എല്ലാവിധ രോഗങ്ങൾക്കും അക്യുപ്രഷർ സമ്പ്രദായത്തിൽ ഫലപ്രദമായ ചികിത്സ ലഭ്യമാണ്.
തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് റിസോഴ്സ് സെന്റർ ക്രമീകരിച്ചിരിക്കുന്ന ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അക്യുപ്രഷർ ആൻഡ് ഹോളസ്റ്റിക് ഹെൽത്ത് കോഴ്സിന്റെ പരിശീലകനും ഭാരതത്തിൽ അക്യുപ്രഷർ ചികിത്സയുടെ പ്രചരാണം ലക്ഷ്യമാക്കി മുംബൈ കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന ജയ് ഭഗവാൻ അക്യുപ്രഷർ ഇന്റർനാഷണൽ എന്ന സന്നദ്ധ സംഘടനയുടെ ആചാര്യനുമായ ജോർജ് ജേക്കബ് നേതൃത്വം നൽകുന്ന വിദഗ്ധ സംഘമാണ് ശനിയാഴ്ച തിരുവല്ലയിൽ നടക്കുന്ന ക്യാമ്പിൽ രോഗികളെ ശുശ്രൂഷിക്കുന്നത്. പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ 26/10/2024 രാവിലെ 10 നും 3മണിക്കുമിടയിൽ തിരുവല്ല വൈ എം സി എ യിൽ എത്തേണ്ടതാണ്. കൂടാതെ ആചാര്യ ജോർജ് ജേക്കബിന്റെ 9324038501, 9446753840 എന്നീ ഫോൺനമ്പറുകളിലൊന്നിൽ വിളിച്ച് മുൻകൂർ രജിസ്റ്റർ ചെയ്യേണ്ടതുമാണ്. ക്യാമ്പിൽ ചികിത്സ സൗജന്യമാണെങ്കിലും ഹാൾ വാടക, മറ്റു സംഘാടനചെലവുകൾ എന്നിവയ്ക്കായി പങ്കെടുക്കുന്നവരിൽ നിന്നും ഉദാരമായ സംഭാവനകൾ പ്രതീക്ഷക്കുന്നതായി സംഘാടകസമിതി ഭാരവാഹികളായ പ്രൊഫ. ഡോ. മാമ്മൻ വർക്കി9446916374, ഷാജി ജോർജ് 9497029301, റോയി പി ചാണ്ടി 9495733773 എന്നിവർ അറിയിച്ചു.