Thursday, April 17, 2025 11:02 am

കുട്ടികളിലെ മൊബൈൽ അഡിക്ഷൻ മാറ്റാൻ സൗജന്യ ക്യാമ്പ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആരോഗ്യകരവും ശാസ്ത്രീയവുമായ രീതിയിൽ കുട്ടികളിലെ മൊബൈൽ അഡിക്ഷൻ മാറ്റിയെടുക്കാൻ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി പ്രവർത്തിക്കുന്ന കൊച്ചിയിലെ മൾട്ടി ഡിസിപ്ലിനറി കേന്ദ്രമായ പ്രയത്നയിൽ സൗജന്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. മൂന്ന് മുതൽ പതിനെട്ട് വയസുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ഏപ്രിൽ 21 മുതൽ മെയ് 21 വരെയാണ് ക്യാമ്പ്. അമിതമായ സ്ക്രീൻ ഉപയോഗത്തെ മറികടകുന്നതിനുള്ള രസകരമായ ഉപാധികൾ കുട്ടികളെ പരിശീലിപ്പിക്കും. കുട്ടികളുടെ മനഃശാസ്ത്രത്തിൽ വൈദഗ്ധ്യവും അനുഭവസമ്പത്തുമുള്ള പ്രൊഫഷണലുകളാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.

അവധി ദിവസങ്ങളിൽ നമ്മുടെ കുട്ടികൾ കൂടുതൽ സമയവും സ്‌ക്രീനുകൾക്ക് മുന്നിൽ ചെലവഴിക്കുന്നത് പതിവാണ്. അതിനുപകരം അവർക്ക് ആസ്വാദ്യകരമായ മറ്റ് പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ തിരിക്കാനും സ്ക്രീൻ അഡിക്ഷനിൽ നിന്ന് മോചനം നേടാനുമാണ് ക്യാമ്പ് ഉദ്ദേശിക്കുന്നതെന്ന്  ‘പ്രയത്ന’ യുടെ സ്ഥാപകൻ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി പറഞ്ഞു. ക്യാമ്പിന് ശേഷവും നിത്യജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയുന്ന നല്ല ശീലങ്ങളുമായിട്ടായിരിക്കും കുട്ടികൾ മടങ്ങിവരികയെന്നും അദ്ദേഹം പറഞ്ഞു. വിനോദത്തിനും വിജ്ഞാനത്തിനും അവസരം നൽകുന്ന നിരവധി രസകരമായ സെഷനുകളാണ് ക്യാമ്പിൽ കുട്ടികൾക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്. രജിസ്‌ട്രേഷനും മറ്റ് വിവരങ്ങൾക്കും 95446 78660 എന്ന നമ്പറിൽ ബന്ധപ്പെടാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കഠിനംകുളം ആതിര കൊലപാതകേസി​ൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു

0
ക​ഠി​നം​കു​ളം: ആ​തി​ര കൊ​ല​ക്കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. സം​ഭ​വം ന​ട​ന്ന 84 ദി​വ​സം...

നടി വിൻസി അലോഷ്യസിനെ പ്രശംസിച്ച് ഡബ്ല്യൂസിസി

0
തിരുവനന്തപുരം : ലഹരി ഉപയോഗിച്ച് സിനിമാ സെറ്റില്‍ മോശമായി പെരുമാറിയ നടൻ...

പള്ളിക്കൽ കണ്ഠാളസ്വാമിക്ഷേത്രത്തില്‍ തിരുമുമ്പിൽ വേല ഇന്നുമുതൽ

0
പള്ളിക്കല്‍ : തിരുമുമ്പിൽ വേല ഏഴാം ഉത്സവദിവസമായ വ്യാഴാഴ്ച...

ലണ്ടനിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി ; സു​വി​ശേ​ഷ​പ്ര​വ​ർ​ത്ത​ക അറസ്റ്റിൽ

0
അ​ഞ്ച​ൽ: ല​ണ്ട​നി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ല​രി​ൽ നി​ന്നാ​യി ല​ക്ഷ​ങ്ങ​ൾ ക​ബ​ളി​പ്പി​ച്ച...